കോട്ടയം: റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്രവേശനകവാടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കെട്ടിടത്തിലെ എസ്കലേറ്റർ നിർമാണം ഒരാഴ്ചകൊണ്ട് പൂർത്തിയാകും. ലിഫ്റ്റിനായുള്ള ടെൻഡർ പൂർത്തിയായി. ടെൻഡർ വിളിച്ച കമ്പനി അധികൃതർ കെട്ടിടം പരിശോധിച്ചു. നിർമാണം ഏതാണ്ട് പൂർത്തിയായ കെട്ടിടത്തിൽ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ആരംഭിച്ചാൽ യാത്രക്കാർക്ക് ഗുണമാണ്.
ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ച കെട്ടിടം യാത്രക്കാർക്കായി ഉപയോഗപ്പെടുത്താമെന്ന് ആലോചനയുണ്ടായിരുന്നെങ്കിലും നടപടിയായില്ല. മാർച്ച് 31ന് മുമ്പായി കെട്ടിടം തുറക്കുമെന്നായിരുന്നു റെയിൽവേയുടെ നിലപാട്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് വന്നതോടെ ഇത് നീണ്ടു. ഏറ്റുമാനൂർ, പാലാ ഭാഗങ്ങളിൽനിന്ന് എത്തുന്നവർക്ക് നാഗമ്പടം ചുറ്റി സ്റ്റേഷന്റെ പ്രധാന കവാടത്തിൽ എത്തുന്നത് ഒഴിവാക്കി എം.സി റോഡിൽനിന്ന് നേരേ പ്രവേശിക്കാം എന്നതാണ് രണ്ടാം പ്രവേശന കവാടത്തിന്റെ ഗുണം.
ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇവിടെ വന്നാൽ യാത്രക്കാർക്ക് ഗുണകരമാണ്. രണ്ടാം കവാടത്തിന് സമീപം 150ഓളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ഉന്നത ഇടപെടൽ ഉണ്ടായാൽ കെട്ടിടം യാത്രക്കാർക്കായി തുറന്നുനൽകാനാകും. അധികം വൈകാതെ രണ്ടാം പ്രവേശനകവാടം തുറന്നുനൽകാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.