കോട്ടയം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് സരസ് മേള ഡിസംബർ 15 മുതല്‍ 25 വരെ കോട്ടയത്ത്. 250 സ്റ്റാളാണ് ക്രമീകരിച്ചിരിക്കുന്നത്. 20 സംസ്ഥാനങ്ങളില്‍നിന്നായി 65 വനിത സ്വയം സഹായ സംഘങ്ങള്‍ മേളയുടെ ഭാഗമാകും. ജില്ലയിലെ 60 കുടുംബശ്രീ സംരംഭകര്‍ ഉള്‍പ്പെടെ 140 കുടുംബശ്രീ സംരംഭങ്ങള്‍ മേളയില്‍ ഉൽപന്നങ്ങള് പ്രദര്‍ശിപ്പിക്കും. ഐ.ആർ.ഡി.പി പദ്ധതിയിലൂടെ പ്രോത്സാഹനം ലഭിച്ച 30 സംരംഭകരും പങ്കാളിയാകും. കുടുംബശ്രീയുടെ പ്രധാന സംരംഭമേഖലയായ കഫേ കാറ്ററിങ് രംഗത്ത് പ്രാവീണ്യം നേടിയ 120 വനിത ഷെഫുമാര്‍ മാറ്റുരക്കുന്ന ഇന്ത്യ ഫുഡ് കോര്‍ട്ട് മേളയുടെ പ്രധാന ആകര്‍ഷണമാണ്. രാജസ്ഥാന് മുതല്‍ മണിപ്പൂര്‍ വരെയും പഞ്ചാബ് മുതല്‍ ലക്ഷദ്വീപ് വരെയുമുള്ള ഗ്രാമീണ തനത് രുചി വൈവിധ്യങ്ങള്‍ മേളയില്‍ 12 സ്റ്റാളിലായി അണിനിരക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല മിഷന് കോഓഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, ജില്ല പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്, ബ്ലോക്ക് കോഓഡിനേറ്റര്‍ ഹിമമോള് ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.