കോട്ടയം: കുടുംബശ്രീ ദേശീയ സരസ്സ് മേളയിൽ 8.51 കോടിയുടെ വിൽപന. ഡിസംബർ 15 മുതൽ 24വരെ നാഗമ്പടം മൈതാനത്ത് നടന്ന 10 ദിവസത്തെ മേളക്ക് വൻ ജനസ്വീകാര്യതയാണ് ലഭിച്ചത്. മേളയിൽ ഒരുക്കിയ കുടുംബശ്രീ സ്റ്റാളുകളുടെയും ചെറുകിട സംരംഭകരുടെയും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സംരംഭകരുടെയും അച്ചാറുകൾ മുതൽ കൈത്തറി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വരെ വിൽക്കുന്ന സ്റ്റാളുകളിൽ 7,42,36,917 രൂപയുടെ വിൽപന നടന്നു.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 10 എണ്ണമടക്കം 25 ഭക്ഷ്യ സ്റ്റാളുകളിൽനിന്ന് 1,02,24,410 രൂപയുടെ വരുമാനമുണ്ടായി. ഐസ് ക്രീം സ്റ്റാളിൽനിന്ന് 65,30,00 രൂപയുടെ വരുമാനം നേടാനായി.
മേള തുടങ്ങിയ ഡിസംബർ 15ന് 15,24,030 രൂപയും അവസാന ദിവസമായ ഡിസംബർ 24ന് 96,52,302 രൂപയുടെയും വിൽപന നടന്നു. ഭക്ഷ്യസ്റ്റാളുകളിൽ കണ്ണൂരിനാണ് ഏറ്റവും പ്രിയമേറിയത്. 12,58,640 രൂപയുടെ വിൽപന കണ്ണൂരിന്റെ രുചികളുമായെത്തിയ
ഭക്ഷ്യസ്റ്റാളിൽ നടന്നു. മലപ്പുറത്തിന്റെ രുചികൾക്ക് 7,96,790 രൂപയുടെ വിൽപന നടന്നു. എറണാകുളം ജൂസ് കൗണ്ടറിന് 5,88,710 രൂപയുടെയും കണ്ണൂർ ഐസ്ക്രീമിന് 4,53,710 രൂപയുടെയും വരുമാനം നേടാനായി. കോഴിക്കോടൻ പലഹാരങ്ങൾക്കും ചായക്കും 7,49,420 രൂപയുടെ വിൽപന ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.