കുറവിലങ്ങാട്: സ്വർണപ്പണയം എടുക്കാൻ എത്തിയ ആളിൽനിന്ന് പട്ടാപ്പകൽ ഒന്നരലക്ഷം രൂപ ബലമായി പിടിച്ചുപറിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണപ്പണയം എടുത്ത് കൊടുക്കപ്പെടും എന്ന പേരിൽ എറണാകുളത്ത് കടവന്ത്രയിലുള്ള 'ഗോൾഡ് പോയൻറ്' എന്ന സ്ഥാപനത്തിെൻറ പത്രപരസ്യം കണ്ട് പ്രതികളായ മോനിപ്പള്ളി കൊക്കരണി ഭാഗത്ത് തച്ചാർകുഴിയിൽ െജയിസ് ബേബി (26), കോതനല്ലൂർ ഇടച്ചാലിൽ സജി പൈലി (35), മാഞ്ഞൂർ സൗത്ത് ഞാറപ്പറമ്പിൽ ജോബിൻ (23) എന്നിവർ ഗൂഢാലോചന നടത്തി.
കുറവിലങ്ങാട് അർബൻ ബാങ്കിൽ 65 ഗ്രാം സ്വർണം പണയം െവച്ചിട്ടുണ്ടെന്നും അത് എടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപനത്തിലെ ജീവനക്കാരനായ വികാസ് പണവുമായി വ്യാഴാഴ്ച രാവിലെ കുറവിലങ്ങാട് വലിയവീട്ടിൽ കവലയിലെത്തി സ്ഥലത്ത് കാത്തുനിന്ന പ്രതികളെ നേരിൽ കണ്ടു. പ്രതികളുടെ നിർദേശാനുസരണം ബാങ്കിൽ അടക്കാനുള്ള പണമായ ഒന്നര ലക്ഷം രൂപ എടുത്ത് ബാങ്കിലേക്ക് കയറാൻ കെട്ടിടത്തിെൻറ ഭാഗത്ത് എത്തിയേപ്പാൾ ഒന്നാം പ്രതി ജെയിസ്, ജീവനക്കാരനായ വികാസിെൻറ കൈയിൽനിന്ന് പണം ബലമായി പിടിച്ചുപറിച്ച് കുറവിലങ്ങാട് ബസ് സ്റ്റാൻഡിന് പിന്നിലേക്ക് ഓടിപ്പോകുകയും കൂടെയുണ്ടായിരുന്ന മറ്റ് പ്രതികൾ ഓടിമറയാൻ ശ്രമിക്കുന്നതിനിടെ ജോബിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയും തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ രണ്ടാം പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പണവുമായി കടന്ന ജെയിസ് ബേബി ആലപ്പുഴ, തൊടുപുഴ, ഇടുക്കി, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ജെയിസ് തമിഴ്നാട്ടിലേക്ക് കടക്കുമെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് ലഭിച്ച വിവരത്തെ തുടർന്ന് വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിെൻറ നേതൃത്വത്തിൽ കുറവിലങ്ങാട് ഇൻസ്പെക്ടർ സജീവ് ചെറിയാൻ, സബ് ഇൻസ്പെക്ടർമാരായ തോമസ് കുട്ടി ജോർജ്, മാത്യു കെ.എം, എ.എസ്.ഐ സിനോയിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺകുമാർ പി.സി, രാജീവ് പി.ആർ, സിവിൽ പൊലീസ് ഓഫിസർ സിജു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.