മുണ്ടക്കയം: ലോഡ്ജില്‍നിന്ന് അന്തർ സംസ്ഥാന തൊഴിലാളികളുടെ ലക്ഷത്തോളം രൂപ കവര്‍ന്നതായി പരാതി. മുണ്ടക്കയം ടൗണില്‍ ദേശീയപാതയോരത്ത് പൊലീസ് എയ്ഡ്പോസ്റ്റിന് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ലോഡ്ജില്‍ താമസിച്ചുവരുന്ന അസം സ്വദേശികളായ മൂന്നുപേരുടെ പണവും സ്വര്‍ണവുമാണ് കവര്‍ന്നതായി മുണ്ടക്കയം പൊലീസിന് പരാതി ലഭിച്ചത്.
നിരവധി അന്തർ സംസ്ഥാന തൊഴിലാളികള്‍ മാസ വാടകക്ക്് താമസിക്കുന്ന ലോഡ്ജാണ് ഇത്. ഇവിടെ അമീദ്,രാജു എന്നിവർ താമസിച്ചുവന്നിരുന്ന മുറിയില്‍ ബാഗില്‍ സൂക്ഷിച്ച എണ്‍പതിനായിരത്തോളം രൂപയും നാട്ടിലേക്ക് കൊണ്ടുേപാകാന്‍ വാങ്ങിയ മകള്‍ക്കുളള ചെറിയ ബ്രേസ്ലെറ്റ്, പുതുവസ്ത്രങ്ങള്‍ എന്നിവയാണ് കാണാതായതെന്നു പറയുന്നത്.
അടുത്തമാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ഇവര്‍. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മോഷണവിവരം അറിയുന്നത്. പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. ഇതിനിടയില്‍ രാത്രി 12മണിയോടെ മുറിയുടെ ടെറസിലുള്ള കുടിവെള്ള ടാങ്കില്‍നിന്ന് ബാഗ് മാത്രമായി ലഭിച്ചതായും ഇവര്‍ പറയുന്നു. പിന്നീട് ഇവരെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.