കൂട്ടിക്കല്‍ മേഖലയില്‍ മഴയും ഉരുളും നാശം വിതച്ച് ഒരുമാസത്തിലേക്ക് എത്തുമ്പോഴാണ് മഴ വീണ്ടും ശക്തിപ്രാപിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കാലവര്‍ഷത്തിന് സമാനമായ രീതിയിലാണ് ജില്ലയില്‍ മഴ പെയ്തിറങ്ങിയത്. മലയോര മേഖലയില്‍ അതിശക്തമഴയാണ് വിവിധ കാലാവസ്ഥ ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്.ഒരു മാസത്തിനിടെ നാലുദിവസങ്ങളിലാണ് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായത്. ചെറുതും വലുതുമായ 100 ലധികം ഉരുളുകളും മലവെള്ളപ്പാച്ചിലുമാണ് ജില്ലയുടെ മലയോര മേഖലകളിൽ ഉണ്ടായത്.
ഒക്ടോബര്‍ 16നാണ് വ്യാപക നാശം വിതച്ച ഉരുള്‍പൊട്ടലുകള്‍ ആദ്യമുണ്ടായത്. കൂട്ടിക്കല്‍ പഞ്ചായത്തില്‍ നൂറിലേറെ സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടു പേര് മരിച്ചു. ഒരാഴ്ചക്കുശേഷം എരുമേലി എയ്ഞ്ചല്‍വാലി പള്ളിപ്പടി, എഴുകുംവയല്‍ മേഖലയില്‍ ഉരുള്‍പൊട്ടി വ്യാപക നാശമുണ്ടായി. അപ്രതീക്ഷിത മഴയില്‍ കൂട്ടിക്കല്‍ മ്ലാക്കര മേഖലയില്‍ ഉരുള്‍പൊട്ടിയത് ഒരാഴ്ച മുമ്പാണ്. വ്യാഴാഴ്ച പുലര്‍ച്ച കണമലയില്‍ ഉരുള്‍പൊട്ടിയും വ്യാപക നാശമുണ്ടായിരുന്നു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പരിചിതമില്ലാത്ത മഴക്കാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. സാധാരണ ഏതാനും ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് പെയ്യുന്ന തുലാവര്‍ഷ മഴ മാത്രമാണ് മുന്‍കാലങ്ങളില്‍ ഈ സമയത്ത് പെയ്തിരുന്നത്. എന്നാല്‍, ന്യൂനമര്‍ദങ്ങളുടെയും ചക്രവാത ചുഴികളുടെയും ഭാഗമായി അതിശക്ത മഴയാണ് പെയ്യുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണക്കുപ്രകാരം ജില്ലയിൽ 85 ശതമാനം അധികമഴ പെയ്തു. ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്നലെ 425.5 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ 788.5 മില്ലിമീറ്റര്‍ മഴ പെയ്തു. സമീപകാലത്തെ റെേക്കാഡ് മഴയാണിത്.
പുഞ്ചവയലിലും പാക്കാനത്തും ലക്ഷങ്ങളുടെ നഷ്ടം; ആയിരക്കണക്കിന് മീനുകളാണ് ഒഴുകിപ്പോയത്
മുണ്ടക്കയം: ഉരുൾപൊട്ടലിൽ തോട് കരകവിഞ്ഞ് ഒഴുകിയപ്പോൾ പാക്കാനം മേഖലയിലെ കർഷകർക്ക് ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും നിരന്തരമായി ഉണ്ടാകുന്ന ആക്രമണത്തിൽനിന്ന് കൃഷിയെ സംരക്ഷിക്കാൻ വേലികെട്ടി തിരിച്ചും ഉറക്കമൊഴിച്ച് കാവൽ ഇരുന്നും സംരക്ഷിച്ചിരുന്ന കൃഷിയിടമാണ് നിമിഷങ്ങൾകൊണ്ട് ഒഴുകിപ്പോയത്. ഉരുൾപൊട്ടലിലെ വെള്ളംകുതിച്ച് ഒഴുകിയ കാരിശ്ശേരി ചതുപ്പ് തോടിെൻറ ഇരുകരയിലുമായി കൃഷിയിടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാസങ്ങളുടെ അധ്വാനംകൊണ്ട് വിളവെടുപ്പ് അടുത്ത കപ്പയും വാഴയും കൃഷിഭൂമികൾ ഒന്നും അവശേഷിപ്പിക്കാതെ പൂർണമായി മേഖലയിൽ ഒലിച്ചുപോയിരിക്കുന്നത്. നിരവധി തെങ്ങുകൾ കടപുഴകി, റബർ മരങ്ങൾ കടപുഴകി വീണും മണ്ണും കല്ലും ഇടിഞ്ഞ് നശിച്ചഅവസ്ഥയിലാണ്. മേഖലയിലെ പലരും കൃഷിയിടങ്ങളോട് ചേർന്ന് കുളം നിർമിച്ചും പടുത കുളങ്ങൾ കെട്ടിയും മീൻകൃഷി നടത്തിരുന്നു. വെള്ളംകയറി ഒഴുകിയതിനെ തുടർന്ന് ആയിരക്കണക്കിന് മീനുകളാണ് ഒഴുകിേപ്പായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ ഉള്ളത് പണയംവെച്ചും വായ്പകൾ വാങ്ങിയും പാട്ടത്തിന് സ്ഥലമെടുത്തുമാണ് കൃഷിയിറക്കിയത്.
പ്രകൃതിക്ഷോഭത്തിെൻറ നഷ്ടപരിഹാര തുകയാകട്ടെ വളരെ തുച്ഛമാണ്. കുലച്ച വാഴക്ക് 100 രൂപയും കുലക്കാത്തതിന് 75 രൂപയും ,കപ്പക്ക് രണ്ടര ഏക്കറിന് 6800 രൂപയും റബർ ടാപ്പ് ചെയ്യുന്നതിന് 300 രൂപയും ടാപ്പ് ചെയ്യാത്തതിന് 200രൂപയും എന്നിങ്ങനെയാണ് നഷ്ടപരിഹാര തുകയായി കർഷകർക്ക് കിട്ടുന്നത്. ഈ തുക കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് കർഷകന് നൽകുന്ന മൊത്തം തുകയാണ്. നഷ്ടപരിഹാര തുകയുടെ നാലും അഞ്ചും ഇരട്ടി വളവും മറ്റുമായി കർഷകർ െചലവിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.