കറുകച്ചാൽ: അധികൃതർ കൈയ്യൊഴിഞ്ഞ റോഡ് നാട്ടുകാർ തന്നെ നന്നാക്കി. പഞ്ചായത്തിലെ 12-13 വാർഡുകളിലൂടെ പോകുന്ന തറേപ്പടി-വേട്ടമല റോഡിന്റെ 200 മീറ്ററോളം ഭാഗമാണ് നാട്ടുകാർ പിരിവിട്ട് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. 12-ാം വാർഡംഗം രാജൻ തോമസ്, 13-ാം വാർഡംഗം സുധ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ യോഗം ചേർന്നിരുന്നു.
എല്ലാവരും ചേർന്ന് 18,000 രൂപയോളം സമാഹരിച്ചു. പ്രദേശവാസിയായ കരാറുകാരൻ ബൈജു തൈക്കൂട്ടം കോൺക്രീറ്റ് ജോലികൾക്കായി തൊഴിലാളികളെയും വിട്ടുനൽകി. രണ്ടുവർഷം മുമ്പ് ചീഫ് വിപ്പ് എൻ. ജയരാജ് റോഡ് നവീകരിക്കാനായി വെള്ളപ്പൊക്ക ഫണ്ടിൽ ഉൾപെടുത്തി നാലുലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ വെള്ളപ്പൊക്ക ഫണ്ടായതിനാൽ തുക മാറിക്കിട്ടാൻ താമസിക്കുമെന്നാരോപിച്ച് കരാറെടുക്കാൻ ആരും തയ്യാറായില്ല. 2021ൽ വാർഡ് 12ൽ മൂന്നുലക്ഷം രൂപ വിനിയോഗിച്ച് കുറച്ചുഭാഗം നന്നാക്കിയിരുന്നു. 2022-ൽ 13-ാം വാർഡിൽ 2.70 ലക്ഷം രൂപ റീ ടാറിങ്ങിനായി വകയിരുത്തിയെങ്കിലും കരാറുകാരും ചില ഉദ്യോഗസ്ഥരും ചേർന്ന് ഫണ്ട് ഇല്ലാതാക്കിയെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.