കോട്ടയം: വിദേശജോലി വാഗ്ദാനം നൽകി പണം തട്ടിയയാളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാന്നാർ നന്നാട്ടിൽ വീട്ടിൽ റോണി തോമസിനെയാണ് (40) അറസ്റ്റ് ചെയ്തത്.
കുവൈത്തിലെ എണ്ണക്കമ്പനിയിൽ പ്രതിമാസം രണ്ടുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇയാളും ഭാര്യയും കുവൈത്തിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ നഴ്സായി ജോലി ചെയ്തുവരുകയാണ്. കുവൈത്തിൽ ആയിരിക്കെ എട്ടുലക്ഷം രൂപയും നാട്ടിലെത്തിയശേഷം 16 ലക്ഷം രൂപയും പരാതിക്കാരിൽനിന്നും വാങ്ങി. 16 ലക്ഷം മൂന്നു തവണയായി ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറിയത്. നാട്ടിൽ കൊല്ലം സ്വദേശിനിയുമായി വാടക വീട്ടിൽ താമസിച്ചു വരുകയായിരുന്നു. തട്ടിപ്പുകേസിൽ പ്രതിയാണെന്നറിഞ്ഞ് ആറുമാസമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 25 ലക്ഷം രൂപ മറ്റൊരാളിൽനിന്നും ഇയാൾ സമാനരീതിയിൽ തട്ടിയെടുത്തിട്ടുണ്ട്.
ഡി വൈ.എസ്.പി അനിൽകുമാറിെൻറ നിർദേശപ്രകാരം ഗാന്ധിനഗർ സി. ഐ സുരേഷ് വി. നായർ, എസ്.ഐ സുരേഷ് കുമാർ, സി.പി.ഒ രാഗേഷ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നിയിലും കണ്ണൂർ കേളകത്തും ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.