പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാർക്കറ്റ് ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ആസിഫ്(28) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ രണ്ടാം തീയതി രാവിലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണെന്നാണ് പറഞ്ഞത്.

വിവരമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ വി.എസ്., എസ്.ഐ മാരായ വിഷ്ണു വി.വി., ഷിബുകുമാർ, സി.പി.ഒ മാരായ റിങ്കു, സഞ്ജിത്ത്, ദിലീപ്, വിനോദ് മാർക്കോസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ആസിഫിന് ഏറ്റുമാനൂർ എക്സൈസിൽ കഞ്ചാവ് കൈവശം വെച്ചതിന് കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Man arrested for trying to kidnap girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.