ഓൺലൈൻ പരസ്യം കണ്ട്​ കാർ വാങ്ങാനെത്തിയ ആളെ ആക്രമിച്ച്​ മാല കവർന്നു

കോട്ടയം: ഓൺലൈൻ സൈറ്റിൽ പരസ്യം കണ്ട്​ കാർ വാങ്ങാനെത്തിയ ചങ്ങനാശ്ശേരി സ്വദേശിയെയും കുടുംബത്തെയും ആക്രമിച്ച്​ അഞ്ചുപവ​െൻറ മാല കവർന്നതായി പരാതി.

പുതുപ്പള്ളിയിൽ ചൊവ്വാഴ്​ച ഉച്ചക്ക്​ ഒന്നരയ്ക്കായിരുന്നു സംഭവം. ചാക്കോച്ച​നാണ്​ (50) തട്ടിപ്പിനിരയായത്. ഒരാഴ്ച മുമ്പായിരുന്നു സംഭവങ്ങളുടെ തുടക്കം. പുതുപ്പള്ളിയിൽ ഇന്നോവ വിൽക്കാനുണ്ടെന്നായിരുന്നു പരസ്യം. ഫോണിൽ വിളിച്ച ചാക്കോച്ച​നോട് ചൊവ്വാഴ്​ച പുതുപ്പള്ളിയിൽ എത്താനായിരുന്നു നിർദേശം.

ചാക്കോച്ചനും കുടുംബവും പുതുപ്പള്ളിയിൽ എത്തിയെങ്കിലും പല സ്​ഥലങ്ങൾ മാറ്റി പറഞ്ഞ്​ ഒടുവിൽ പഞ്ചായത്ത് ഭാഗത്ത് എത്താൻ നിർദേശിച്ചു. ഇത് അനുസരിച്ച് എത്തിയപ്പോൾ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഇന്നോവ കാണിച്ചു തരാമെന്നുപറഞ്ഞ് ആളൊഴിഞ്ഞ വീട്ടിലേക്ക്​ കയറ്റിയശേഷം കുരുമുളക് സ്​േപ്ര മുഖത്ത് അടിച്ച ചാക്കോച്ച​െൻറ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

ഇവർ ബഹളം ​െവച്ചതോടെ സംഘം ഞാലിയാകുഴി ഭാഗത്തേക്ക്​ രക്ഷപ്പെട്ടു. അസ്വസ്​ഥത അനുഭവപ്പെട്ട ചാക്കോച്ചൻ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വിവരമറിഞ്ഞ്​ ഈസ്​റ്റ് എസ്​.എച്ച്​.ഒ ഇൻസ്​പെക്ടർ നിർമൽ ബോസി​െൻറ നേതൃത്വത്തിൽ പൊലീസ്​ എത്തി. സംഭവസ്​ഥലത്തുനിന്ന്​ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ട്. പൊലീസ്​ കേസ്​ എടുത്ത്​ അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.