കോട്ടയം: ഗവേഷണ റാങ്കിങ് രംഗത്തെ പ്രശസ്തരായ എ.ഡി സയന്റിഫിക് ഇൻഡക്സ് ലോകത്തിലെ ശാസ്ത്രജ്ഞൻമാർക്കായി നടത്തിയ റാങ്കിങ്ങിൽ കേരളത്തിൽ ഒന്നാംസ്ഥാനം നിലനിർത്തി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും നാനോ-പോളിമർ സയൻസ് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ്.
ശാസ്ത്രജ്ഞമാരുടെ ഗവേഷണഫലങ്ങളെയും ഗവേഷണപ്രവർത്തനങ്ങളെയും ശാസ്ത്രീയമായി മൂല്യനിർണയം നടത്തുന്ന എച്ച്. സൂചിക, ഐ-10 സൂചിക, മറ്റ് ഗവേഷണ പ്രബന്ധങ്ങളിൽ ഉപയോഗിച്ച ഉദ്ധരണികൾ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്നത് സാബു തോമസാണ്.
ഇക്കാര്യങ്ങളിലെല്ലാം ആകെയുള്ള സ്കോറും കഴിഞ്ഞ അഞ്ചുവർഷത്തെ സ്കോറും പ്രത്യേകമായി പരിഗണിച്ചാണ് റാങ്കിങ്. പ്രഫ. സാബു തോമസിന് എച്ച്-സൂചികയിൽ ആകെ 120 സ്കോറും ഐ-10 സൂചികയിൽ ആകെ 988 സ്കോറും ലഭിച്ചിട്ടുണ്ട്. സാബു തോമസിന്റെ ഗവേഷണ പ്രബന്ധങ്ങളിലെ ഉദ്ധരണികൾ മറ്റ് ഗവേഷകർ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ എച്ച്-സൂചികയിൽ 19ആം സ്ഥാനവും ഐ-10 സൂചികയിൽ എട്ടാം സ്ഥാനവും ഉദ്ധരണികളുടെ കാര്യത്തിൽ 29ആം സ്ഥാനവുമാണ് അദ്ദേഹത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.