കുമളി: കോവിഡിെൻറ ആദ്യഘട്ട വരവിൽ തിരിച്ചടിയേറ്റ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെ മഹാമാരിയുടെ രണ്ടാംവരവ് കനത്ത ആഘാതമായി. കോവിഡ് ഭീതി വർധിച്ചതോടെ തേക്കടി ഉൾപ്പെടുന്ന വിനോദകേന്ദ്രങ്ങൾ ആളും ആരവവും ഒഴിഞ്ഞ് നിശ്ചലമായിത്തുടങ്ങി. ഇന്നുമുതൽ തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ, വൈഗ, മേഘമല വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തും. ഇത് തേക്കടിയെയും ബാധിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
കോവിഡ് തുടങ്ങിയശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഭ്യന്തര സഞ്ചാരികൾ മാത്രമാണ് വന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചെങ്കിലും കോവിഡിനിടെ വർധിച്ച ബോട്ട് നിരക്ക് തേക്കടിക്ക് തിരിച്ചടിയായിരുന്നു. ബോട്ട് സവാരിക്കായി മുമ്പ് 300 രൂപ െചലവായിരുന്നത് 500 രൂപയായി ഉയർന്നു. ഇതോടെ സഞ്ചാരികളിൽ മിക്കവരും ബോട്ട് സവാരി ഉപേക്ഷിച്ചു. നിയന്ത്രണങ്ങളിൽ ഇളവുണ്ടായിരുന്നെങ്കിലും ഇതിനിടെ എത്തിയ നിയമസഭ തെരഞ്ഞെടുപ്പ് തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറച്ചു.
തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം നടത്തിയ മിക്കവരും കടക്കെണിയിലാണ്. ചെറുകിട സ്ഥാപനങ്ങളായ ലോഡ്ജുകൾ, ഹോം സ്റ്റേകൾ, സുഗന്ധവ്യഞ്ജന -കരകൗശല വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം നഷ്ടത്തിലായി. പല സ്ഥാപനങ്ങളും പൂട്ടുകയോ ജീവനക്കാരെ പിരിച്ചുവിടുകയോ ചെയ്തു. സ്വകാര്യ മേഖലയിലെ മിക്ക സ്ഥാപനങ്ങളും നിരക്കുകളിൽ കുറവുവരുത്തി സഞ്ചാരികളെ ആകർഷിക്കാൻ വലിയ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് രണ്ടാംഘട്ട കോവിഡിെൻറ വരവ്.
വിനോദസഞ്ചാര മേഖലകളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട പലരും മറ്റു തൊഴിലുകൾ തേടി പലഭാഗത്തേക്കും നീങ്ങി. എന്നാൽ, ഈ രംഗത്ത് നിക്ഷേപം നടത്തിയവർ സ്ഥാപനങ്ങൾ മറ്റ് രീതിയിലേക്ക് എങ്ങനെ രൂപമാറ്റം നടത്തി പിടിച്ചുനിൽക്കാനാവുമെന്ന അന്വേഷണത്തിലാണ്.
കോവിഡിെൻറ വരവോടെ ദുരിതത്തിലായ കശ്മീരി കരകൗശല വ്യാപാരികൾ മുഴുവൻ തേക്കടി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങി.
ഈ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ ഒരുവർഷത്തിലധികമായി പൂട്ടിയത് കെട്ടിട ഉടമകളെയും പ്രതിസന്ധിയിലാക്കി. ഇനി എത്രനാൾ, എങ്ങനെ പിടിച്ചുനിൽക്കുമെന്ന ഭീതിയിലാണ് ഈ രംഗത്തെ നിക്ഷേപകരും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.