കോട്ടയം: കോവിഡ് സാഹചര്യത്തിൽ നിലച്ച നാലുമണിക്കാറ്റ് വഴിയോര വിനോദസഞ്ചാരകേന്ദ്രം തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും. ഇതോടെ വിശ്രമകേന്ദ്രത്തിലെ നാട്ടുചന്തയും ഭക്ഷണശാലയും വായനശാലയും എല്ലാം വീണ്ടും സജീവമാകും. മണർകാട്-ഏറ്റുമാനൂർ ബൈപാസിൽ തിരുവഞ്ചൂരിനടുത്താണ് ജില്ലയിലെ പ്രധാന വിശ്രമകേന്ദ്രമായ നാലുമണിക്കാറ്റ്.
മണർകാട് ജങ്ഷനിൽനിന്ന് മൂന്നുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കുടുംബമൊത്ത് സായാഹ്നം ചെലവഴിക്കാനും യാത്രയുടെ ഇടവേളകളിൽ വിശ്രമത്തിനും നിരവധിപേരാണ് എത്തിയിരുന്നത്.
കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ വന്നതോടെ ആളുകളുടെ വരവ് കുറഞ്ഞു. ഇരുവശത്തും പാടവും പച്ചപ്പു
മൊക്കെയായി പ്രകൃതിരമണീയമാണ്. സന്ദർശകർക്ക് ഇരിക്കാൻ ഇരിപ്പിടങ്ങളും കുട്ടികൾക്ക് കളിക്കാൻ ഉൗഞ്ഞാൽ, സ്ലൈഡ് എന്നീ ഉപകരണങ്ങളുമുണ്ട്.
കേന്ദ്രം തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നേരത്തേ മാലിന്യം വലിച്ചെറിയുന്ന ഇടമായിരുന്നു ഇവിടം. മാലിന്യം നീക്കി സന്ദർശകരെ ആകർഷിക്കാൻ പദ്ധതിയൊരുക്കിയത് മണർകാട് -ഏറ്റുമാനൂർ ബൈപാസ് റെസിഡൻറ്സ് അസോസിയേഷൻ മുൻകൈയടുത്താണ്. എന്നാൽ, വിശ്രമകേന്ദ്രത്തിന് ഇരുവശവും വഴിയാത്രക്കാർ മാലിന്യം എറിയുന്നതിന് ഇപ്പോഴും കുറവില്ലെന്നാണ് മുഖ്യ സംഘാടകനായ ഡോ. പുന്നൻകുര്യൻ പറയുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വകുപ്പിെൻറ ഡെസ്റ്റിനേഷൻ സെൻററിൽ ഉൾപ്പെട്ടതോടെ നാലുമണിക്കാറ്റിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ കഴിയും.
സഞ്ചാരികളായ സ്ത്രീകൾക്കും കുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തുന്നതിന് നടപടികളായിട്ടുണ്ട്. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെപ്പറ്റി വിവരം നൽകുന്ന ഇൻഫർമേഷൻ സെൻറർ ആരംഭിക്കാനും പദ്ധതിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പച്ചപ്പിെൻറ വസന്തമൊരുക്കി 16 ഏക്കറിൽ നാലുമണിക്കാറ്റിന് ഇരുവശവും നെൽകൃഷിയും തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.