വരട്ടെ കാഞ്ഞിരപ്പള്ളി കാത്തിരുന്ന വികസനം
പണിതീരാത്ത കാഞ്ഞിരപ്പള്ളി മിനി ബൈപാസ്, പൂർത്തീകരിക്കാത്ത കുടിവെള്ള പദ്ധതികൾ, തകർന്ന റോഡുകൾ എന്നിവയാണ് പ്രധാന ജനകീയ പ്രശ്നങ്ങൾ. പ്രധാനമായും റബർ വിലയെ ആശ്രയിച്ചാണ് ജനങ്ങളുടെ ജീവിത നിലവാരം. മണ്ഡലത്തിൽ പ്രധാനമായുള്ളത് നാമമാത്ര, ചെറുകിട റബർ കർഷകരാണ്. റബറിന്റെ വിലയിടിവ് ഇവരെ പ്രതിസന്ധിയിലാക്കുന്നു. ഒരുകാലത്ത് പ്രശസ്തമായിരുന്നു കാഞ്ഞിരപ്പള്ളിയിലെ മാർക്കറ്റ്. കാൽ നൂറ്റാണ്ടുമുമ്പ് നിലവിലെ ബസ് സ്റ്റാൻഡായി മാറിയത് മാർക്കറ്റിരുന്നിടമാണ്. ഇതോടുകൂടി കാഞ്ഞിരപ്പള്ളി മാർക്കറ്റ് വിസ്മൃതിയിലായി.
- കറുകച്ചാൽ -മണിമല റോഡ് നിലവാരം ഉയർത്തി നിർമാണം നടത്താൻ തുക അനുവദിച്ചെങ്കിലും പണി ആരംഭിച്ചിട്ടില്ല.
- പൊൻകുന്നം - മാന്തറ - കപ്പാട്, പത്തനാട് മൂലേപ്പീടിക തുടങ്ങിയ പ്രധാന പൊതുമരാമത്ത് റോഡുകൾ തകർന്നുകിടക്കുന്നു.
- ഒട്ടേറെ ചെറുറോഡുകൾ ഗതാഗത യോഗ്യമല്ലാതെ ആയിട്ടുണ്ട്.
- മണിമല മേജർ കുടിവെള്ള പദ്ധതി, കരിമ്പുകയം പദ്ധതി, കങ്ങഴ, നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതി എന്നിവ പൂർത്തീകരിച്ചാൽ ജലക്ഷാമത്തിന് പരിഹാരമാകും.
- കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ജീവനക്കാരുടെ കുറവ്. മോർച്ചറി പ്രവർത്തനരഹിതം.
- വിവിധ സ്കൂളുകളിൽ കെട്ടിട നിർമാണം പുരോഗമിക്കുന്നു, വൈകരുത്.
- പ്രളയത്തിൽ, മണിമലയാറിന് കുറുകെ ഉണ്ടായിരുന്ന ചെറുവള്ളിയിലെ പാലം തകർന്നത് പുനർനിർമിച്ചിട്ടില്ല.
- വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിൽ നിർമാണം പൂർത്തിയായ മിനി സിവിൽ സ്റ്റേഷൻ ഇനിയും ഉദ്ഘാടനം നടത്തിയിട്ടില്ല.
- പൊൻകുന്നം ടൗണിൽ ചിറക്കടവ് പഞ്ചായത്ത് അഞ്ചുകോടി രൂപ മുടക്കി പണിയുന്ന ഷോപ്പിങ് കോംപ്ലക്സ് ധിറുതിയിൽ ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
- വാഴൂർ ഗവ. പ്രസ് പരാധീനതകളുടെ നടുവിൽ.
- ദേശീയപാതയോടുചേർന്ന് ആവശ്യത്തിന് സ്ഥലം ഉണ്ടെങ്കിലും ക്വാർട്ടേഴ്സ് എന്ന ആവശ്യത്തിന് പരിഹാരം ഉണ്ടായിട്ടില്ല.
- പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയും അവഗണനയിൽ
- പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം സീസണിലെ വിനോദ സഞ്ചാര കേന്ദ്രമാണ്. മെച്ചപ്പെട്ട സൗകര്യം ഒരുക്കണം
പൂഞ്ഞാറിന് പ്രഖ്യാപനങ്ങൾ മടുത്തു
മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായ മിനി സിവില്‍ സ്റ്റേഷന് കടലാസിലൊതുങ്ങി. മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും മിനി സിവില്സ്റ്റേഷന് യാഥാർഥ്യമാക്കുമെന്ന് രണ്ട് മേഖലയിലെ ജനപ്രതിനിധികൾ വാഗ്ദാനം നൽകിയെങ്കിലും പാലിക്കാൻ കഴിഞ്ഞില്ല. മുണ്ടക്കയത്തും എരുമേലിയിലും അഗ്നിരക്ഷാ കാര്യാലയം പ്രഖ്യാപിച്ചതും നടന്നില്ല. മണ്ഡലത്തിലെ നിരവധി റോഡുകള്‍ കാല്‍നടപോലും പ്രയാസമായ സ്ഥിതിയിലാണ്.
- മുണ്ടക്കയം കൂട്ടിക്കല്‍ ഇളങ്കാട് -വാഗമണ്‍ റോഡ് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയതാണ്. 36 കോടി രൂപ അനുവദിച്ച് നിർമാണം തുടങ്ങിയെങ്കിലും ഫണ്ട് തീർന്ന് ഇടക്ക് നിലച്ചു.
- മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമായാല്‍ മേഖലയിലെ കുടിവെള്ള പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെടും.
- കൂട്ടിക്കല്‍ ടൗണില്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒരു വശത്ത് ഇടുങ്ങിയ മുറിയിലാണ് യാത്രക്കാരുടെ കാത്തിരിപ്പ്. പ്രധാന ടൗണുകളിലെല്ലാം ഇതുതന്നെ അവസ്ഥ.
- എല്ലാ പഞ്ചായത്തിലും വീടിനായി കാത്തിരിക്കുന്ന നൂറുകണക്കിനാളുകൾ.
- കഴിഞ്ഞ പ്രളയത്തില്‍ ആയിരക്കണക്കിനു വീടുകള്‍ നഷ്ടപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് പൂഞ്ഞാര്‍.
- മുണ്ടക്കയം സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് നിയമിച്ച താൽക്കാലിക ഡോക്ടർമാരാണ് സേവനം ചെയ്യുന്നത്. രാത്രി ചികിത്സയില്ല
- ഈരാറ്റുപേട്ട, കൂട്ടിക്കല്‍, പൂഞ്ഞാര്‍ പറത്താനം പി.എച്ച്.സികളിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്
- പ്ലസ്ടു സീറ്റ് വർധിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ട് പഴക്കം
- മുണ്ടക്കയം പുത്തന്‍ചന്തയില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച കെ.എസ്.ആര്.ടി.സി ഡിപ്പോ സർക്കാർ ഉപേക്ഷിച്ചു. ഇതിനായി പഞ്ചായത്തുവക കെട്ടിടം വിട്ടുനല്‍കിയത് ഒടുവില്‍ അഗ്നിരക്ഷ ഓഫിസിനായി നല്‍കണമെന്ന നിർദേശവും നടപ്പായില്ല.
- പുത്തന്‍ ചന്തയിലെ പഞ്ചായത്ത് സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമായി
- എരുമേലി ചെമ്പകപ്പാറ വൃദ്ധസദനം കാടുകയറിക്കിടക്കുന്നു.
- എരുമേലി കമുകുംകുഴിയില് പൊതു ശ്മശാനമെന്ന ആശയം നടപ്പായില്ല.
- എരുമേലി വലിയമ്പലത്തിനു സമീപം നിർമിച്ച വിശ്രമ കേന്ദ്രം ഇതുവരെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
- എരുമേലി, ഏയ്ഞ്ചല്‍വാലി, കോരുത്തോട്, കൊമ്പുകുത്തി, പുഞ്ചവയല്‍ പ്രദേശങ്ങളില്‍ വന്യമൃഗശല്യം
- മുണ്ടക്കയം കര്‍ഷക ഓപണ്‍ മാര്‍ക്കറ്റ് നിലച്ചിട്ട് അഞ്ചുവര്‍ഷം പിന്നിടുന്നു
പുതുപ്രതീക്ഷകളിലേക്ക് കണ്ണുനട്ട്...
പാമ്പാടി, അയർകുന്നം തുടങ്ങിയവയെല്ലാം ചെറിയ ടൗണുകളാണ്. നഗരവികസനം നടപ്പായിട്ടില്ല. മിനി സിവിൽ സ്റ്റേഷനില്ല. പാമ്പാടിയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ചാൽ എല്ലായിടത്തുനിന്നുമുള്ള ജനങ്ങൾക്ക് പ്രയോജനകരമാവും. ആറുമാനൂർ പാലം ഇപ്പോഴും അഞ്ചു തൂണുകൾ മാത്രമായി നിൽക്കുകയാണ്. ഈ തൂണുകളുടെ നിർമാണത്തിനു മാത്രം ചെലവഴിച്ചത് 1.89 കോടി രൂപയാണ്. പ്രധാന റോഡുകൾ നല്ല നിലവാരത്തിലുള്ളതാണെങ്കിലും ഉൾപ്രദേശങ്ങളിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണ്. മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ റോഡുകൾ പെട്ടെന്നു തകരും. വെള്ളപ്പൊക്കബാധിത പ്രദേശമാണ് മേഖല. 40 ശതമാനത്തോളം വീടുകളിൽ ശുദ്ധജലം ലഭ്യമല്ല. അഞ്ചു പടികളിലായി പതിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം വിനോദസഞ്ചാരസാധ്യതയാണ്. ട്രക്കിങ്ങിന് അനുയോജ്യമായ സ്ഥലമാണിത്. ഏഷ്യയിലെ ഏറ്റവും വലിയ റാസ നടക്കുന്ന ക്രൈസ്തവ ദേവാലയമായ മണർകാട് സെന്റ് മേരീസ് പള്ളി ഈ മണ്ഡലത്തിലാണ്. പ്രസിദ്ധമായ എട്ടുനോമ്പ് തിരുനാളിന് സംസ്ഥാനത്തിനകത്തും അയൽസംസ്ഥാനങ്ങളിൽനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന തീർഥാടനകേന്ദ്രമാണിത്.
- ഭവനരഹിതരും ഭൂരഹിതരുമായി നിരവധി പേർ.
- പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ
- ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്.
- സർക്കാർ സ്കൂളുകൾ കുറവാണ്. എയ്ഡഡ്,
- അൺഎയ്ഡഡ് സ്കൂളുകളാണ് അധികവും.
- ഒരു മണ്ഡലത്തിൽ ഒരു ഗവ. കോളജ് പ്രഖ്യാപനം
- ഇവിടെ നടപ്പായില്ല.
- ആളൊഴിഞ്ഞ ഇടങ്ങളും നിരത്തുകളും
- മാലിന്യ കേന്ദ്രങ്ങളാകുന്നു.
- വലിയ വ്യവസായ സ്ഥാപനങ്ങളോ വ്യവസായ
- എസ്റ്റേറ്റുകളോ ഇല്ല.
- പൈനാപ്പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.