ചങ്ങനാശ്ശേരി: മര്‍കസുല്‍ ഹുദാ എജുക്കേഷനല്‍ കോംപ്ലക്‌സിൻെറ കീഴിലെ മര്‍കസ് പബ്ലിക് സ്‌കൂളിൻെറ തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്‍റ് സുവര്‍ണകുമാരി ഉദ്ഘാടനം ചെയ്തു. മര്‍കസ് എജുക്കേഷന്‍ ഡയറക്ടര്‍ കെ.എസ്.എം റഫീഖ് അഹമദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ബീന ജോസഫ് അധ്യക്ഷതവഹിച്ചു. അബ്ദുസ്സലാം ബാഖവി, ഹുസൈന്‍ അമാനി, വാര്‍ഡ് മെംബര്‍ പ്രിന്‍സി രാജേഷ്, മിനി സെബാസ്റ്റ്യന്‍, ജസില ഹാരിസ്, ഓമന, ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. മനുഷ്യനെ തെറ്റിക്കാന്‍ മതത്തെ ഉപയോഗപ്പെടുത്തരുത് - കെ. ബാബു എം.എല്‍.എ ചങ്ങനാശ്ശേരി: മതവും ജാതിയും തിരിച്ചുള്ള സാമൂഹിക ബലാബലം നിശ്ചയിക്കുന്ന രീതി കേരളത്തില്‍ സാംസ്‌കാരിക വളര്‍ച്ചക്ക് ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. ബാബു എം.എല്‍.എ. മനുഷ്യനെയും മനുഷ്യനെയും തമ്മില്‍ തെറ്റിക്കാന്‍ മതത്തെ ഉപയോഗിക്കുന്നവരെ മാറ്റി നിര്‍ത്തണമെന്നും പറഞ്ഞു. കുറിച്ചി അക്ഷരമുറ്റം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി അധ്യക്ഷതവഹിച്ചു. സാഹിത്യകാരന്‍ ബാബു കുഴിമറ്റം മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. സലിം, മജു മണിയന്‍ നെടുമുടി, ഐസക് അലക്സാണ്ടര്‍, ടി.എസ് ബാബു, നിജു വാണിയപ്പുരക്കല്‍, ഔസേപ്പ് ചിറ്റേക്കാട്, അര്‍ജുന്‍ രമേശ്, അഭിഷേക് ബിജു, ബിജു ഐസക്, രാജശ്രീ പ്രണവം, രമ്യ നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.