ഏറ്റുമാനൂര്‍: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി പരീക്ഷ നടത്തിയ സംഭവത്തില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം അധികൃതര്‍ക്കെതിരെ കേസെടുത്തു. നൂറുകണക്കിന് ഉദ്യോഗാർഥികള്‍ പങ്കെടുക്കുന്ന പരീക്ഷയായിട്ടും കോവിഡ് പ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ കൈക്കൊണ്ടിരുന്നില്ല. ഇങ്ങനെയൊരു പരീക്ഷ നടക്കുന്ന വിവരമോ കൂടുതല്‍ ആളുകള്‍ എത്തുന്ന വിവരമോ സ്ഥാപന അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നുമില്ല. നാട്ടുകാര്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് 'സേവ് ഏറ്റുമാനൂര്‍' ഭാരവാഹികളാണ് വിവരം പൊലീസിെൻറ ശ്രദ്ധയില്‍പെടുത്തിയത്. പിന്നാലെ ജില്ല ഭരണകൂടവും ജില്ല പൊലീസ് മേധാവിയും ഇടപെട്ടു.
എ.ഡി.എം അനില്‍ ഉമ്മെൻറ നിർദേശപ്രകാരം തഹസില്‍ദാര്‍ രാജേന്ദ്രബാബുവും സ്ഥലത്തെത്തി. സ്ഥാപനത്തിെൻറ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ രാജീവിനെ പ്രതിയാക്കിയാണ് പൊലീസ് കേസ്. തവളക്കുഴി ജങ്ഷനിലെ ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ വക പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വന്‍തിരക്ക് അനുഭവപ്പെട്ടത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ തൊട്ടുരുമ്മിയാണ് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ എം.സി റോഡരികില്‍ നിലയുറപ്പിച്ചത്. പലരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല.
മുന്നൂറ് പേര്‍ പങ്കെടുക്കുന്ന എയിംസിെൻറ ഓണ്‍ലൈന്‍ പരീക്ഷയാണ് ഇവിടെ നടന്നതെന്ന് തഹസില്‍ദാര്‍ പറഞ്ഞു. ഉദ്യോഗാർഥികളോടൊപ്പം എത്തിയ രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ പരീക്ഷാകേന്ദ്രത്തില്‍ സൗകര്യമൊരുക്കാത്തതിനാലാണ് എല്ലാവരും റോഡില്‍ തന്നെ തടിച്ചു കൂടിയത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ കൂടുതല്‍ പരീക്ഷകള്‍ നടത്താനിരിക്കെയാണ് സ്ഥാപനത്തിനെതിരെ പൊലീസ് നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.