കോട്ടയം: നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ജില്ല പഞ്ചായത്ത് ആദരിക്കും. വ്യാഴാഴ്ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന സുവർണ ജൂബിലി സമ്മേളനത്തിൽ പുരസ്കാരവും സുവർണ ജൂബിലി സ്മാരക ഫലകവും കൈമാറുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
വൈസ് പ്രസിഡൻറ് ഡോ. ശോഭാ സലിമോൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സക്കറിയാസ് കുതിരവേലി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പെണ്ണമ്മ ജോസഫ്, സെക്രട്ടറി സിജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
കൂരാലി: 50ാം വാർഷിക ആഘോഷത്തിന് എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈകീട്ട് 4.30ന് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന പരിപാടി ടെലിവിഷനിൽ തത്സമയം കാണുന്നതിന് കൂരാലി, മഞ്ചക്കുഴി, കോപ്രാക്കളം എന്നിവിടങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പായസവിതരണവും ഉണ്ടായിരിക്കുമെന്ന് മണ്ഡലം പ്രസിഡൻറ് ജോഷി കെ.ആൻറണി അറിയിച്ചു.
പാലാ: കോട്ടയത്ത് എ.െഎ.സി.സി അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിെൻറ സുവര്‍ണ ജൂബിലിയാഘോഷം പൊതുജനങ്ങള്‍ക്ക് വൈകീട്ട് 4.30 മുതല്‍ തത്സമയം കാണുന്നതിന് പാലായിലും ബ്ലോക്കിലെ പഞ്ചായത്ത് ആസ്ഥാനങ്ങളിലും ലൈവ് ടെലികാസ്റ്റ് നടത്തുന്നതിനും ക്രമീകരണം പൂര്‍ത്തിയാക്കിയതായി ബ്ലോക്ക് പ്രസിഡൻറ് പ്രഫ. സതീശ് ചൊള്ളാനി അറിയിച്ചു. പാലാ ടൗണില്‍ ളാലം ജങ്ഷനില്‍ 4.30 മുതല്‍ ബിഗ് സ്‌ക്രീനില്‍ ഉദ്ഘാടനത്തിെൻറ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കും.
ചങ്ങനാശ്ശേരി: ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിെൻറ സുവർണജൂബിലി ആഘോഷങ്ങൾ നിയോജക മണ്ഡലത്തിലെ 25 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് വലിയ സ്ക്രീനിലൂടെ കാണാൻ സൗകര്യം ഒരുക്കിയതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ ആൻറണി കുന്നുംപുറം, എം.ഡി. ദേവരാജൻ എന്നിവർ അറിയിച്ചു.
ചങ്ങനാശ്ശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ പ്രവേശനത്തിെൻറ 50ാം വാർഷികത്തിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ മൃത്യുഞ്ജ ഹോമവും രക്തപുഷ്പാഞ്ജലി അടക്കം വിവിധ വഴിപാടും സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധ കുർബനയും അർപ്പിക്കുമെന്ന് മണ്ഡലം പ്രസിഡൻറ് എം.എ. സജ്ജാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.