കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിയമസഭ പ്രവേശനത്തിെൻറ 50ാം വാർഷികാഘോഷത്തിെൻറ പ്രധാന ചടങ്ങ് കോട്ടയത്തായിരുന്നെങ്കിലും കോൺഗ്രസിെൻറയും യു.ഡി.എഫ് ഘടകകക്ഷികളുടെയും നേതൃത്വത്തിൽ ആഘോഷം അരങ്ങേറിയത് രാജ്യത്തിനകത്തും പുറത്തും.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും രാജ്യത്തിനകത്തും പുറത്തുമായി 29 ലക്ഷത്തോളം പേർ ഓൺലൈനിൽ പരിപാടി ഒരേസമയം വീക്ഷിച്ചെന്നാണ് സംഘാടക സമിതി വിലയിരുത്തൽ. ഇതര സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ആഘോഷം അരങ്ങേറി.
രാവിലെ 10ന് പുതുപ്പള്ളിയിൽ തുടങ്ങി മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെ കടന്നുപോയ ഉമ്മൻ ചാണ്ടിയുടെ ഏഴുമണിക്കൂർ 'ജനസമ്പർക്ക' പരിപാടി കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല എല്ലാ വിഭാഗം ജനങ്ങൾക്കും ആവേശം പകർന്നു. പഞ്ചായത്ത് കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും ആദരം അർപ്പിക്കാൻ കനത്ത മഴയെപ്പോലും അവഗണിച്ച് ജനങ്ങൾ കാത്തുനിന്നു.
എല്ലാവർക്കും അഭിവാദ്യം അർപ്പിച്ചായിരുന്നു യാത്ര. കോവിഡ് മാർഗനിർദേശങ്ങൾ പോലും കാറ്റിൽപറത്തി ജനങ്ങൾ കൂടിയതോടെ കോൺഗ്രസ് പ്രവർത്തകരും ആശങ്കയിലായി. ആരെ ആര് നിയന്ത്രിക്കുമെന്നറിയാത്ത സ്ഥിതി. മാമ്മൻ മാപ്പിള ഹാളിലും സ്ഥിതി വ്യത്യസ്തമായില്ല.
ഹാളിലേക്ക് പ്രേവശിക്കാൻേപാലും അദ്ദേഹം ഏറെ ബുദ്ധിമുട്ടി. ജനങ്ങളുടെ ആവേശത്തിന് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ ഉമ്മൻ ചാണ്ടിയും മറന്നു.
യു.ഡി.എഫ് പ്രവർത്തകർ പലയിടത്തും ആഘോഷത്തിമിർപ്പിലായിരുന്നു. മധ്യകേരളത്തിൽ പലയിടത്തും ചെറുതും വലുതുമായി ആഘോഷം അരങ്ങുതകർത്തു. ഗ്രാമങ്ങളിൽപോലും ചടങ്ങ് നടന്നു.
ശബ്ദത്തിന് ചെറിയൊരു തടസ്സമുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവരുമായി ഉമ്മൻ ചാണ്ടി സംവദിച്ചു. ചോദ്യങ്ങൾക്ക് മറുപടി നൽകി. സംസ്ഥാന രാഷ്ട്രീയവും അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കേണ്ടതിെൻറ ആവശ്യകതയുമൊക്കെ പലരും ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം ജനങ്ങളുടെ പക്ഷത്തായി.
കോട്ടയത്ത് 50 പ്രമുഖ വ്യക്തികളാണ് ചടങ്ങിൽ പങ്കെടുത്തത്. ബംഗളൂരുവിൽനിന്ന് എത്തിച്ച 50 റോസപ്പൂക്കൾകൊണ്ട് തയാറാക്കിയ ബൊക്കെ നൽകിയാണ് ഉമ്മൻ ചാണ്ടിയെ വരവേറ്റത്.
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭാര്യ മറിയാമ്മയും വേദിയിൽ ഇടം പിടിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റിട്ട. ജസ്റ്റിസ് കെ.ടി. തോമസ്, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ, എം.എം. ഹസൻ, പി.ജെ. ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, മാർ മാത്യു മൂലക്കാട്ട്, സി.എസ്.ഐ ബിഷപ് തോമസ് കെ. ഉമ്മൻ, മുഹമ്മദ് നദീർ മൗലവി അടക്കം മത, സാമുദായിക, സാംസ്കാരിക പ്രമുഖരും രാഷ്ട്രീയ നേതാക്കളും സിനിമ മേഖലയിൽനിന്നുള്ളവരും ആദരം അർപ്പിക്കാൻ എത്തിയിരുന്നു.
മറ്റ് ജില്ലകളിൽ യു.ഡി.എഫ് നേതാക്കളും എം.എൽ.എമാരും എം.പിമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.