‘ഓപറേഷൻ മൂൺലൈറ്റ്’: തട്ടുകടകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

ഗാ​ന്ധി​ന​ഗ​ർ: ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​ന​മ്പാ​ലം മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ വ​ഴി​യു​ടെ ഇ​രു​വ​ശ​ത്തും ആ​ഹാ​രം പാ​കം​ചെ​യ്ത്​ വി​ത​ര​ണം ന​ട​ത്തു​ന്ന ബ​ജി​ക്ക​ട​ക​ൾ, ത​ട്ടു​ക​ട​ക​ൾ തു​ട​ങ്ങി വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന.

17 ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹെ​ൽ​ത്ത്‌ കാ​ർ​ഡ് ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. പ​ക​ർ​ച്ച​വ്യാ​ധി ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ ഭ​ക്ഷ​ണം പാ​കം​ചെ​യ്ത് വി​ത​ര​ണം ചെ​യ്താ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​സി. അ​നൂ​പ് കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ശ്വ​തി ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Operation Moonlight': inspection by the health department in food shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.