ക​ലേ​ബ്, അ​ശ്വി​ൻ സാ​ബു

പെപ്പർ സ്​പ്രേ ആക്രമണം: രണ്ടുപേർ കൂടി അറസ്​റ്റിൽ

കോ​ട്ട​യം: പെ​പ്പ​ർ സ്​​പ്രേ ഉ​പ​യോ​ഗി​ച്ച്​ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. പു​തു​പ്പ​ള്ളി ചാ​ലു​ങ്ക​ൽ​പ​ടി ഭാ​ഗ​ത്ത് ഇ​ഞ്ച​ക്കാ​ട്ട് കു​ന്നേ​ൽ എ​സ്. ക​ലേ​ബ് (22), വി​ജ​യ​പു​രം മാ​ങ്ങാ​നം ഭാ​ഗ​ത്ത് പ​ള്ളി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ കു​ഞ്ഞു​ണ്ണി എ​ന്ന അ​ശ്വി​ൻ സാ​ബു (23) എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തി​നെ​യു​മാ​ണ്​ ആ​ക്ര​മി​ച്ച​ത്.

യു​വാ​വ് സ്ഥി​ര​മാ​യി ബൈ​ക്ക് വെ​ക്കു​ന്ന സ്ഥ​ല​ത്ത് ക​ലേ​ബും സം​ഘ​വും ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത് യു​വാ​വും സു​ഹൃ​ത്തും ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഭ​വം. അ​ന​ന്തു ബി​നു, അ​ഖി​ൽ കു​മാ​ർ എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ. ​ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. എ​സ്.​എ​ച്ച്.​ഒ യു. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ മാ​രാ​യ നെ​ൽ​സ​ൺ, ജി​ജി ലൂ​ക്കോ​സ്, എ​സ്.​സി.​പി.​ഒ പ്ര​തീ​ഷ് രാ​ജ്, സി.​പി.​ഒ മാ​രാ​യ അ​ജേ​ഷ് ജോ​സ​ഫ്‌, കെ.​വി. അ​ജി​ത്‌ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Pepper spray attack: Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.