കോട്ടയം: പോക്സോ നിയമം ലംഘിച്ച് ആറുവയസ്സുകാരെൻറ പേരുവിവരങ്ങൾ പരസ്യമാക്കിയ വനിത പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് ഡി.ജി.പിക്ക് പരാതി നൽകി. കോട്ടയം നഗരത്തിലെ രണ്ട് വനിത പൊലീസുകാർക്കെതിരെയാണ് പരാതി.
ആറുവയസ്സുകാരനെ പിതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മൊഴിയെടുക്കുന്നതിന് ഇവർ കുട്ടിയുടെ സ്കൂളിൽ ചെല്ലുകയും സ്കൂൾ അധികൃതർക്ക് മുന്നിൽ രക്ഷിതാവിെൻറ സാന്നിധ്യമില്ലാതെ മൊഴിയെടുക്കുകയും ചെയ്തതായി മാതാവിെൻറ പരാതിയിൽ പറയുന്നു. തുടർന്ന് സ്കൂളിൽ കുട്ടി ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. ഇതോടെ സ്കൂൾ മാറേണ്ടിവന്നു. കേസിൽ സാക്ഷിയായ 13കാരനായ സഹോദരനെ ഭീഷണിപ്പെടുത്തുവിധം സംസാരിച്ചതായും പറയുന്നു.
പൊലീസിലെ ഒരുവിഭാഗം ഉന്നത സ്വാധീനമുള്ള പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുന്നതായും പരാതിയിലുണ്ട്. ഇത് തുടർനടപടിക്കായി ജില്ല പൊലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ജനുവരിയിലാണ് കുമരകം പൊലീസ് കുട്ടിയുടെ മാതാവിെൻറ പരാതിയിൽ പിതാവിനെതിരെ പോക്സോ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.