പൊൻകുന്നം: രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണമെന്ന് ആന്റോ ആന്റണി എം.പി. എല്ലാവിഭാഗം ജനങ്ങൾക്കും നീതി ഉറപ്പുവരുത്താൻ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാറിന് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മതേതര ജനാധിപത്യ സംവിധാനങ്ങളുടെ ഭാവിയെ നിർണയിക്കുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പാണ് വരാൻപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആന്റോ ആന്റണി.
യു.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ സി.വി. തോമസുകുട്ടി അധ്യക്ഷതവഹിച്ചു. യോഗം യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി, യു.ഡി.എഫ് നേതാക്കളായ തോമസ് കല്ലാടൻ, അഡ്വ. തോമസ് കുന്നപ്പള്ളി, അഡ്വ.പി.എ.ഷെമീർ, പ്രഫ. റോണി കെ.ബേബി, ഷിൻസ് പീറ്റർ, അഡ്വ. പി. ജീരാജ്, മനോജ് തോമസ്, പി.പി. ഇസ്മായിൽ, മുണ്ടക്കയം സോമൻ, പി.എം. സലിം, അബ്ദുൽകരീം മുസ്ലിയാർ, രവി വി.സോമൻ, കെ.എം. നൈസാം, കെ.എസ്. ഷിനാസ്, ലൂസി ജോർജ്, ശ്രീകല ഹരി, ജോ പായിക്കാടൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, എം.കെ. ഷെമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.