പൊൻകുന്നം: എലിക്കുളം പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ ‘നിറവ് @ 60പ്ലസി’ന്റെ ആഭിമുഖ്യത്തിൽ ‘ഇന്നത്തെ നടത്തം, നാളത്തെ ആരോഗ്യത്തിന്’ എന്ന മുദ്രാവാക്യമുയർത്തി വയോജനങ്ങൾ പ്രഭാത നടത്തം ആരംഭിച്ചു. കൂരാലിയിൽനിന്ന് നാലാംമൈലിലുള്ള ഹാപ്പിനെസ്സ് പാർക്കിലേക്കായിരുന്നു ആദ്യ കൂട്ടനടത്തം. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ടി.എം. ഗോപിനാഥ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു.
യോഗത്തിൽ നിറവ് @60പ്ലസ് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, വൈസ് പ്രസിഡന്റ് സൂര്യാ മോൾ, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ഷാജി, ഷേർളി അന്ത്യാങ്കളം, അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, കെ.എം. ചാക്കോ, ജയിംസ് ജീരകത്ത്, നിർമല ചന്ദ്രൻ, യമുന പ്രസാദ്, നിറവ് സെക്രട്ടറി പി. വിജയൻ, വിൻസന്റ് തോണിക്കല്ലിൽ, എം.എസ്. രാമകൃഷ്ണൻ, നാരായണൻ നായർ ഇളംതോട്ടത്തിൽ എന്നിവർ സംസാരിച്ചു. ഡോ. ടി.എം. ഗോപിനാഥ പിള്ളയെയും യോഗാചാര്യനായ ശിവരാമ പണിക്കരെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.