കോട്ടയം: പോപുലർ ഫിനാൻസ് തട്ടിപ്പിൽ കോട്ടയത്ത് പണം നഷ്ടമായത് 63 പേർക്ക്. മൊത്തം 5.86 കോടിയാണ് നഷ്ടം. ചങ്ങനാശ്ശേരിയിലാണ് കൂടുതൽ പരാതിക്കാർ. മണർകാട്, വാകത്താനം, തൃക്കൊടിത്താനം എന്നിവിടങ്ങളിലുള്ളവർക്കും പണം നഷ്ടമായിട്ടുണ്ട്. ഇവരെല്ലാം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന പോപുലർ ഫിനാൻസ് സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവരാണ്. 42.5 ലക്ഷം രൂപവരെ നിക്ഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനു പുറമെ, നിരവധി പേരുടെ പണയംവെച്ച സ്വർണാഭരണങ്ങളും തിരിച്ചുകിട്ടാനുണ്ട്.
ജില്ലയിൽ ഫിനാൻസ്, പോപുലർ ട്രേഡേഴ്‌സ്, പോപുലർ ഇൻവെസ്റ്റ്മെൻറ്സ് എന്നിങ്ങനെ വിവിധ പേരുകളിലാണ് ശാഖകൾ പ്രവർത്തിച്ചിരുന്നത്. ആദ്യം നിക്ഷേപകരിലൊരാൾ പണം മടക്കിനൽകുന്നില്ലെന്ന് കാട്ടി ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം ചങ്ങനാശ്ശേരി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പോപുലർ ഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ ആദ്യകേസായിരുന്നു ഇത്. ഇതിനുശേഷം പോപുലർ ഫിനാൻസ് ഉടമകൾ മുങ്ങിയതോടെ കൂടുതൽ പരാതി ഉയർന്നു. തുടർന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി.ജെ. ജോഫിയെ ജില്ലയിൽ ലഭിക്കുന്ന പരാതികൾ ക്രോഡീകരിച്ച് കോന്നിയിലേക്ക് അയക്കാൻ ജില്ല പൊലീസ് മേധാവി ജി. ജയദേവ് ചുമതലപ്പെടുത്തി. ഇതോടെ മറ്റ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളും ചങ്ങനാശ്ശേരിയിലേക്ക് കൈമാറി. നിക്ഷേപകർക്ക് ബോണ്ട് പേപ്പറുകൾ നൽകിയതും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ, പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഓരോപരാതിയിലും പ്രത്യേകം കേസെടുക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. എല്ലാ പരാതികൾക്കുമായി ഒരൊറ്റ എഫ്.ഐ.ആർ മതിയെന്ന ഡി.ജി.പിയുടെ സർക്കുലറും സിംഗിൾ െബഞ്ച് സ്റ്റേ ചെയ്തിരുന്നു. നിേക്ഷപകർ നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നിർദേശം. ഇൗ സാഹചര്യത്തിൽ കോട്ടയത്ത് ലഭിച്ച പരാതികൾ തൽക്കാലം കോന്നിയിലേക്ക് കൈമാറേണ്ടതില്ലെന്നാണ് ജില്ല പൊലീസിെൻറ തീരുമാനം. പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന തുടർനിർദേശപ്രകാരമാകും ഇനി തുടർനടപടി. സംസ്ഥാനത്ത് 17,000 ത്തോളം പരാതികളാണ് നിലവിലുള്ളത്. ഇതെല്ലാം പ്രത്യേകമായി രജിസ്റ്റർ െചയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് പറയുന്നു.
ഇതിനിടെ, കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചെങ്കിലും കേസ് ഇതുവരെ ഏറ്റെടുത്തിട്ടില്ല. സി.ബി.ഐ അന്വേഷണത്തിൽ തീരുമാനമാകാത്തതും കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി പുതിയ നിർദേശം പുറപ്പെടുവിക്കാത്തതും നിലവിൽ അന്വേഷണം നിശ്ചലമായ സ്ഥിതിയാണ്. നിക്ഷേപകർ ഇതിൽ കടുത്ത ആശങ്കയിലാണ്. കേസിൽ പോപുലർ ഫിനാൻസ് ഉടമയും മറ്റ ്കുടുബാംഗങ്ങളും അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.