കോട്ടയം: കായലിലെ പോളയിൽ കുരുങ്ങി മത്സ്യബന്ധന മേഖലയും. ലഭ്യത കുറഞ്ഞതോടെ കരിമീൻ വില ഉയർന്നു. എ പ്ലസിന് 530 രൂപയും എ ഗ്രേഡ് കരിമീന്‍ 480 രൂപയും ബി ഗ്രേഡിന് 360 രൂപയുമാണ് വില. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 30-40 രൂപയാണ് വർധിച്ചത്. വേമ്പനാട്ടുകായലിൽ പോള നിറഞ്ഞതിനാൽ തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത അവസ്ഥയാണ്. വള്ളം പോളയിൽ കുടുങ്ങിയാൽ മറ്റു വള്ളങ്ങളോ ബോട്ടുകളോ ഉപയോഗിച്ച് വലിച്ചുനീക്കണം. വല കേടുവരുന്നതും പതിവായിരുന്നു.
കനത്ത മഴയും വെള്ളപ്പൊക്കവും വന്നതും മത്സ്യബന്ധനത്തിന് തടസ്സമായി. കായലിലെ പോള മൂലം യാത്രാബോട്ടുകളുടെ സർവിസും പ്രതിസന്ധിയിലാണ്. കുമരകം-മുഹമ്മ റൂട്ടിൽ 16 സർവിസുകളാണുള്ളത്. തിരക്കുള്ളതിനാൽ ഈ റൂട്ടിൽ സർവിസ് നിർത്തിവെക്കാനാവില്ല. പ്രൊപ്പല്ലറിൽ പോള കുരുങ്ങുന്നത് ബോട്ട് തകരാറിലാക്കും. കായലിൽ പിന്നോട്ടും മുന്നോട്ടും ഓടിച്ച് പോള നീക്കിയശേഷമേ യാത്ര തുടരാനാവൂ. ഇത് സമയനഷ്ടത്തിന് കാരണമാകുന്നു. പോള മൂലം നിർത്തിവെച്ച കോട്ടയം- ആലപ്പുഴ ബോട്ട് സർവിസ് മൂന്നുമാസത്തിനുശേഷം വെള്ളിയാഴ്ചയാണ് സർവിസ് പുനരാരംഭിച്ചത്. 10 സർവിസുകളാണ് ഈ റൂട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.