കോട്ടയം: കുംഭചൂടിലുരുകി കോട്ടയം. ജില്ലയിൽ താപനില കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച കോട്ടയത്ത് 37 ഡിഗ്രി സെല്‍ഷ്യസാണ് താപനില. പുനലൂരിനെയും പാലക്കാടിനെയും പിന്തള്ളിയ കോട്ടയം, സംസ്ഥാനത്തുതന്നെ ചൂടിൽ മുൻനിരയിലാണ്.
പുനലൂരില്‍ 35.6 ഡിഗ്രിയും പാലക്കാട്ട് 32.4 ഡിഗ്രിയുമായിരുന്നു ചൊവ്വാഴ്ചത്തെ ഉയര്‍ന്ന താപനില.
വരും ദിവസങ്ങളില്‍ ചൂട് വീണ്ടും ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ പകല്‍ താപനില 38.5 ഡിഗ്രി വരെയെത്തിരുന്നു.
അതിനിടെ, ജില്ലയില്‍ പലയിടങ്ങളിലും മഴ പെയ്തുതുടങ്ങിയത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞദിവസം കിഴക്കന്‍ മേഖലയില്‍ പല സ്ഥലങ്ങളിലും കാര്യമായ മഴ ലഭിച്ചിരുന്നു.
കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നതിനിടെ വേനൽമഴ ലഭിച്ചത് നാട്ടുകാർക്ക് ആശ്വാസവുമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.