കോട്ടയം: ചതയ ദിനത്തിൽ ശ്രീനാരായണഗുരുദേവ ക്ഷേത്രങ്ങൾ സന്ദർശിച്ച് സ്ഥാനാർഥികൾ. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും ബി.ജെ.പി സ്ഥാനാർഥി ലിജൻ ലാലും വിവിധ ക്ഷേത്രങ്ങളിലെത്തി അവിടങ്ങളിലെ ആഘോഷങ്ങളിൽ പങ്കാളികളായി. ഇതിനിടയിൽ മണർകാട്ട് ചാണ്ടി ഉമ്മനും ലിജിൻ ലാലും പരസ്പരം കണ്ടുമുട്ടുകയും സൗഹൃദം പങ്കിടുകയും ചെയ്തു.
വാകത്താനം മണ്ഡലത്തിലെ കാടമുറി ശ്രീനാരായണഗുരുദേവ ക്ഷേത്രം സന്ദർശിച്ചായിരുന്നു ചാണ്ടി ഉമ്മന്റെ തുടക്കം. തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രം സന്ദർശിച്ച് ചാണ്ടി ഉമ്മൻ ഗുരുപൂജ വഴിപാട് കഴിപ്പിച്ചു. ശേഷം മണ്ഡലത്തിലെ ഗുരുദേവ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുകയും ചതയദിന ആശംസകൾ നേരുകയും ചെയ്തു. മഞ്ഞാടി ശിവദർശന ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചതയ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് ചാണ്ടി ഉമ്മൻ ഉച്ചഭക്ഷണം കഴിച്ചു. ശേഷം പാമ്പാടി വിശ്വകർമ സൊസൈറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും ചാണ്ടി ഉമ്മൻ പങ്കാളിയായി.
എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും ശ്രീനാരായണഗുരുദേവ ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് സമയം വിനിയോഗിച്ചത്. മഞ്ഞാടി ശ്രീമഹാക്ഷേത്രം, പരിയാരം ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് അമ്മമാർ ഉൾപ്പെടെയുള്ളവരുടെ അനുഗ്രഹവും തേടി. പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആത്മവിശ്വാസവും ആവേശവും വർധിച്ചതായി ജെയ്ക് പ്രതികരിച്ചു. പുതുപ്പള്ളിക്കാരുടെ വിഷയങ്ങൾ ചർച്ചയാക്കാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ ദീപ്തമായ സ്മൃതികള്‍ക്ക് പ്രണാമമര്‍പ്പിച്ചുള്ള പ്രാര്ഥനാവഴികളിലായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍. പുതുപ്പള്ളിയില്‍ ശാഖ യോഗങ്ങളിലും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ഗുരുമന്ദിരങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗുരുദേവ ദര്‍ശനം പ്രതിഫലിക്കുന്ന നിരവധി ചതയദിനാഘോഷ ചടങ്ങുകളിലും പങ്കെടുത്തു. മണര്‍കാട് യോഗം ശാഖയിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രവർത്തകര്‍ക്കും ഒപ്പം അന്നദാനത്തിലും പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.