കോട്ടയം: അതിരമ്പുഴ മനക്കപ്പാടം കുളത്തിൽനിന്ന് റഹ്മാൻ മുങ്ങിയെടുത്തത് രണ്ട് ജീവൻ. കുളിക്കാനിറങ്ങി വെള്ളത്തിൽ മുങ്ങിത്താണ കുട്ടികൾക്കാണ് മുസ്ലിംലീഗ് ജില്ല കൗൺസിൽ അംഗം കൂടിയായ പൈമറ്റത്തിൽ എസ്.എച്ച്. റഹ്മാൻ (നവാസ്) രക്ഷകനായത്. മനക്കപ്പാടം അംഗൻവാടിക്ക് സമീപത്തെ കുളത്തിൽ തിരുവോണപ്പിറ്റേന്നാണ് സംഭവം.
കുറ്റിയാലിൽ രാജുവിെൻറ മകൻ ആദർശ് (14), സഹോദരൻ സുരേഷിെൻറ മകൻ ആകാശ്(12) എന്നിവർ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒന്നരയാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്ന കുളത്തിൽ ആദർശ് മുങ്ങിത്താഴുന്നതുകണ്ട് ആകാശ് രക്ഷിക്കാനിറങ്ങി.
എന്നാൽ, വെപ്രാളത്തിൽ കരക്കെത്താനാകാതെ ഇരുവരും മുങ്ങിത്താണു. കൂടെയുണ്ടായിരുന്ന കുട്ടികളുെട നിലവിളികേട്ട് റഹ്മാൻ അടക്കം സമീപവാസികൾ ഓടിയെത്തി. റഹ്മാൻ ഉടൻ വെള്ളത്തിലേക്ക് ചാടി ആദ്യം ആകാശിനെ കരക്കെത്തിച്ചു. ഒരുതവണ കൈയിൽനിന്ന് ഊർന്നുപോയ ആദർശിനെ രണ്ടാംതവണ മുറുക്കെപിടിച്ച് കരക്കെത്തിക്കുകയായിരുന്നു. കുളത്തിന് സംരക്ഷണ ഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പഞ്ചായത്ത് ഓഫിസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
തൃപ്പൂണിത്തുറ ട്രാക്കോ കേബിൾസിലെ ജീവനക്കാരനായ റഹ്മാൻ ചൊവ്വാഴ്ച ജോലിക്കുപോകാതെ അവധിയെടുത്ത് വീട്ടിലിരുന്നത് നിയോഗമായാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.