എലിക്കുളം: പൈക തിയറ്റർപടി-ശ്രീകൃഷ്ണവിലാസം ഭജനമന്ദിരം റോഡിൽ ഇടപ്പാടി കയറ്റത്തിൽ ഇടിയാറായ മൺതിട്ട യാത്രക്കാർക്ക് ഭീഷണിയായി. കൽക്കെട്ടില്ലാതെയുള്ള തിട്ട മഴക്കാലത്ത് ഇടിയുകയാണ്. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 100 മീറ്ററിലേറെ ഭാഗത്ത് പത്തടിയിലേറെ ഉയരത്തിൽ മൺതിട്ടയാണ്. ഇവിടെ സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ മഴക്കാലം കഴിയുമ്പോഴേക്ക് മണ്ണിടിഞ്ഞ് റോഡിലാകും. വീതി കുറവായ റോഡിൽ തിട്ടയിടിച്ചിൽ വാഹനയാത്രക്ക് തടസ്സമാണ്. റോഡിന്റെ പല ഭാഗങ്ങളും തകർന്നുകിടക്കുന്നതുമൂലം യാത്ര ദുരിതമേറെയാണ്. നിർമാണത്തിന് പഞ്ചായത്ത് ഫണ്ട് പരിമിതമെങ്കിൽ എം.എൽ.എ, എം.പി ഫണ്ടുകൾ ലഭ്യമാക്കി പണിപൂർത്തീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പൈക തിയറ്റർപടി-ഭജനമന്ദിരം റോഡിൽ അപകടാവസ്ഥയിലുള്ള മൺതിട്ട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.