േകാട്ടയം: ജില്ലയിലെ കോവിഡ് വാക്സിൻ വിതരണകേന്ദ്രങ്ങളിൽ വ്യാഴാഴ്ചയും തിരക്ക്. പാറമ്പുഴ പ്രാഥമിക ആേരാഗ്യകേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാനെത്തിയവർ തമ്മിൽ തർക്കവുമുണ്ടായി. വരിനിൽക്കാതെ വാക്സിൻ കേന്ദ്രത്തിലേക്ക് ഒരുകൂട്ടം തള്ളിക്കയറിയത് വരിയിൽ ഉണ്ടായിരുന്നവർ ചോദ്യം ചെയ്യുകയായിരുന്നു. ഇത് ഏറെനേരം ബഹളത്തിനും കാരണമായി.
കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് തീയതിയും സമയവും ലഭിച്ചില്ലെന്നും പരാതിയുണ്ട്. മാങ്ങാനം അടക്കമുള്ള പ്രദേശങ്ങളിലെ വാക്സിൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവർ കോട്ടയത്തെ പാറാമ്പുഴ പി.എച്ച്.സിയിൽ എത്തിയതാണ് തിരക്ക് അനുഭവപ്പെടാൻ കാരണമായത്.
വാക്സിനേഷനായി രജിസ്റ്റർ ചെയ്ത സ്ഥലം തെറ്റിയാണ് ഇവരെത്തിയത്. വിഷയത്തിൽ ഇടപെട്ട അധികൃതർ ആളുകളെ പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ചു. ജില്ലയിൽ 36 കേന്ദ്രങ്ങളിലായിരുന്നു വാക്സിൻ വിതരണം. വാക്സിൻ ക്ഷാമം തുടരുന്നതിനാൽ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. മെഗാക്യാമ്പുകളും നിർത്തി. ഇതും തിരക്കിനിടയാക്കുന്നുണ്ട്.
സ്പോട്ട് രജിസ്ട്രേഷൻ നിർത്തിയതറിയാതെ പലരും കുത്തിവെപ്പ് എടുക്കാനെത്തി. ഇതും ആശയക്കുഴപ്പങ്ങൾക്കിടയാക്കി. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് നൽകുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്ത് ആളുകൾ ഹാജരാകണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.