പെ​രു​ന്ന ഗ​വ. എ​ൽ.​പി.​എ​സ്​ സ്കൂ​ൾ അ​ല​ങ്ക​രി​ക്കു​ന്ന അ​ധ്യാ​പ​ക​ർ

കോ​ട്ട​യത്ത് 12,000ത്തിലധികം കുരുന്നുകൾ ഒന്നാംക്ലാസിലേക്ക്

കോ​ട്ട​യം: അ​വ​ധി​ത്തി​മി​ർ​പ്പു​ക​ൾ​ക്ക്​ വി​ട, വീ​ണ്ടും ആ​ര​വ​ങ്ങ​ളു​ടെ വി​ദ്യാ​ല​യ​ക്കാ​ലം. വേ​ന​ല​വ​ധി​ക്കു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ളു​ക​ളി​ലേ​ക്ക്‌. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്​ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ആ​ദ്യ​മാ​യി അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്​ പി​ച്ച​വെ​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ‘സീ​നി​യേ​ഴ്​​സും’ ചേ​രു​ന്ന​തോ​ടെ ര​ണ്ടു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ക്ലാ​സ്​​മു​റി​ക​ളി​ൽ ക​ല​പി​ല​ക​ൾ നി​റ​യും. മു​ഴു​വ​ൻ സ്‌​കൂ​ളു​ക​ളി​ലും പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ​യാ​കും തു​ട​ക്കം. ഒ​ന്നാം​ക്ലാ​സു​കാ​രെ സ്വീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. നേ​ര​ത്ത​ത​ന്നെ പെ​യി​ന്‍റി​ങ്​ അ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്​ സ്കൂ​ളു​ക​ൾ. സ്​​കൂ​ൾ ഭി​ത്തി​ക​ളി​ൽ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ട​ക്കം ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മ​ധു​ര​പ​ല​ഹാ​ര​വി​ത​ര​ണ​വു​മു​ണ്ടാ​കും. ന​വാ​ഗ​ത​ർ​ക്കാ​യി പി.​ടി.​എ​ക​ൾ സ​മ്മാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാം​ക്ലാ​സി​ലേ​ക്ക്​ പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ, എ​ണ്ണ​ത്തി​ൽ വ്യ​ക്ത​ത​യാ​കൂ. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഉ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ആ​ദ്യ​ദി​വ​സം​ത​ന്നെ ആ​രം​ഭി​ക്കും.

ഒ​ന്ന്‌ മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്കൊ​പ്പം പ്ല​സ്‌ ടു​ക്കാ​ർ​ക്കും വ്യാ​ഴാ​ഴ്‌​ച ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ജി​ല്ല​യി​ലെ 898 സ്‌​കൂ​ളു​ക​ളും സ​ജ്ജ​മാ​യി. ജി​ല്ല​ത​ല പ്ര​വേ​ശ​നോ​ത്സ​വം ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ രാ​വി​ലെ 9.30ന്‌ ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മോ​ഡ​ൽ ഇ​ൻ​ക്ലൂ​സി​വ് സ്‌​കൂ​ൾ ഉ​ദ്ഘാ​ട​നം സി.​കെ. ആ​ശ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ദ്‌​ഘാ​ട​ന​ത്തി​ന്​ മു​മ്പ്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ന്ദേ​ശം സ്‌​കൂ​ളു​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി കാ​ണി​ക്കും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്‌ മു​ഴു​വ​ൻ സ്‌​കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. 898 സ്‌​കൂ​ളു​ക​ളി​ൽ 750 എ​ണ്ണ​ത്തി​നും ഫി​റ്റ്‌​ന​സ്‌ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ ല​ഭി​ച്ചു. പോ​രാ​യ്‌​മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​മ​യം​ന​ൽ​കി​യ സ്‌​കൂ​ളു​ക​ളാ​ണ്‌ മ​റ്റു​ള്ള​വ. ഇ​വ​യും ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ഫി​റ്റ്‌​ന​സ്‌ നേ​ടു​മെ​ന്ന്​ ഡി.​ഡി.​ഇ സു​ബി​ൻ​പോ​ൾ പ​റ​ഞ്ഞു.

സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​റ​പ്പ്‌, പാ​ച​ക​പ്പു​ര​യി​ലെ​യും പ​രി​സ​ര​ത്തെ​യും വൃ​ത്തി, അ​രി​യു​ടെ​യും മ​റ്റും നി​ല​വാ​രം, ശു​ചി​മു​റി​യു​ടെ അ​വ​സ്ഥ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്‌ പ​രി​ശോ​ധി​ച്ചു. മാ​റ്റ​ങ്ങ​ൾ വേ​ണ്ടി​ട​ത്ത്‌ അ​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്‌.

സ്‌​കൂ​ൾ ബ​സു​ക​ൾ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്‌ ഉ​റ​പ്പാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ഒ​ന്ന്‌ മു​ത​ൽ ആ​രം​ഭി​ക്കും. എ​സ്‌.​എ​സ്‌.​എ​ൽ.​സി​ക്കും പ്ല​സ്‌ ടു​വി​നും മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം നേ​ടി​യാ​ണ്‌ ജി​ല്ല പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്ക്‌ ക​ട​ക്കു​ന്ന​ത്‌. 

Tags:    
News Summary - school reopening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.