കോട്ടയം: ജില്ല പഞ്ചായത്ത് ഒഴികെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റ് വിഭജന ചർച്ചകൾ ചൊവ്വാഴ്ചയോടെ പൂർത്തിയാക്കാൻ യു.ഡി.എഫ് ജില്ല നേതൃയോഗത്തിൽ ധാരണ. സീറ്റ് വിഭജനത്തിനുശേഷം അതത് പാർട്ടികൾ സ്ഥാനാർഥിയെ നിശ്ചയിച്ച് പട്ടിക യു.ഡി.എഫ് ജില്ല നേതൃത്വത്തിന് കൈമാറും.
എല്ലാ പാർട്ടികളുടെ പട്ടിക ലഭിച്ചശേഷം ജില്ല നേതൃത്വം സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ഞായറാഴ്ച കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്ന യു.ഡി.എഫ് യോഗത്തിലെ തീരുമാനം. ഇതിനുശേഷമേ സ്ഥാനാർഥികൾ ഔദ്യോഗിക പ്രവർത്തനങ്ങൾ ആരംഭിക്കാവൂവെന്നും നേതൃത്വം നിർദേശം നൽകി.
പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും സീറ്റ് വിഭജനം അതത് പ്രാദേശിക കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കും. ഇത് വേഗത്തിൽ പൂർത്തിയാക്കാൻ യോഗം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. ഏതെങ്കിലും രീതിയിലുള്ള തര്‍ക്കമുണ്ടായെങ്കില്‍ മാത്രം വിഷയത്തില്‍ ജില്ല ഘടകം ഇടപെടും.
ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തർക്കങ്ങൾ പരമാവധി ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനോട് എല്ലാ പാർട്ടികളും സഹകരിക്കണമെന്ന് കോൺഗ്രസ് ജില്ല നേതൃത്വം യോഗത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 12ന് മുമ്പ് ജില്ല പഞ്ചായത്തിലെ സ്ഥാനാർഥികളുടെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ പറഞ്ഞു.
യോഗം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിജയസാധ്യത പരിഗണിച്ചാകണം സ്ഥാനാര്‍ഥി നിര്‍ണയമെന്ന് അദ്ദേഹം നിർദേശിച്ചു. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ഘടകകക്ഷി നേതാക്കളായ പി.എം. സലീം, ജോഷി ഫിലിപ്, ജോയി എബ്രഹാം, ഇ.ജെ. അഗ്സതി, അസീസ് ബഡായിൽ, അഡ്വ. പി.എസ്. ജയിംസ്, വി.കെ. ഭാസി, പി.സി. അരുൺ, ടോമി കല്ലാനി, പി.ആർ. സോന, ലതിക സുഭാഷ്, ഫിലിപ് ജോസഫ്, സജി മഞ്ഞക്കടമ്പിൽ, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പെങ്കടുത്തു.
അതേസമയം, എൽ.ഡി.എഫ് സീറ്റ് വിഭജനചർച്ചകൾ അന്തിമഘട്ടത്തിലാണ്. പലയിടങ്ങളിലും സി.പി.എം- സി.പി.ഐ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും പകുതിയിലധികം പൂർത്തിയായി. പലയിടങ്ങളിലും ജോസ് വിഭാഗത്തിെൻറ സീറ്റുകളിലും ധാരണയായിട്ടില്ല. ബി.ജെ.പിയിലും സ്ഥാനാർഥി നിർണയചർച്ചകൾ അതിവേഗം പുരോഗമിക്കുകയാണ്. മറ്റ് മുന്നണികെള അപേക്ഷിച്ച് ഇവർ ഏറെ മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.