കോട്ടയം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ജില്ല പ്രസിഡൻറായി ശിഹാബ് കാസിമിനെയും ജനറല്‍ സെക്രട്ടറിയായി സമീര്‍ ഈരാറ്റുപേട്ടയെയും തെരഞ്ഞെടുത്തു.
വിവിധ വകുപ്പ് സെക്രട്ടറിമാരായി ഹാശിര്‍ ഈരാറ്റുപേട്ട(സംഘടന), സിറാജ് കുമ്മനം (ഇസ്ലാമിക സമൂഹം), ഷമീര്‍ മുണ്ടക്കയം (യൂത്ത് കള്‍ച്ചര്‍), അല്‍ത്താഫ് സലാം (പി.ആര് ആന്‍ഡ് മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
ജില്ല കമ്മിറ്റി അംഗങ്ങൾ: ഷഹബാസ് കോട്ടയം, ബിലാല്‍ പെരുവന്താനം, ഈസ മഠത്തില്‍, ഷമീര്‍ പുഞ്ചവയല്‍, അബ്ദുൽ ഹയ്യ്, ഹകീം കാഞ്ഞിരപ്പള്ളി, ഷഫീഖ് സത്താര്‍, യാസിര്‍ ഈരാറ്റുപേട്ട, അന്‍വര്‍ ഹാറൂന്‍, ശാക്കിര്‍ ചങ്ങനാശ്ശേരി, ഷഹീര്‍ ഈരാറ്റുപേട്ട, അഫ്കര്‍ കാഞ്ഞിരപ്പള്ളി. തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.