കോട്ടയം: പരിസ്ഥിതിയാഘാത പഠനംപോലും നടത്താതെ ലാഭക്കൊതിമൂത്ത് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ജനങ്ങൾക്ക് വേണ്ടാത്ത സിൽവർ ലൈൻ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സർക്കാറിനോട് ആവശ്യപ്പെട്ടു. ഈ ദുരന്തപദ്ധതി പൊലീസിനെ ഉപയോഗിച്ച് ഗുണ്ടായിസത്തിലൂടെ നടപ്പാക്കാനുള്ള പിണറായി സർക്കാറിെൻറ പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ യു.ഡി.എഫ് ജനങ്ങൾക്കൊപ്പം പ്രതിരോധത്തിന് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല നേതൃയോഗം കോട്ടയം ഡി.സി.സി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു.
കെ.സി. ജോസഫ്, ജോയി എബ്രഹാം, ജോസഫ് വാഴക്കൻ, ജോസി സെബാസ്റ്റൻ, പി.എ. സലിം, ജോഷി ഫിലിപ്, വി.ജെ. ലാലി, പി.ആർ. സോന, ഗ്രേസമ്മ മാത്യു, ഫിലിപ് ജോസഫ്, റഫീക്ക് മണിമല, ടി.സി. അരുൺ, സാജു എം.ഫിലിപ്, ബാബു കുട്ടൻചിറ, കെ.ടി. ജോസഫ്, തമ്പി ചന്ദ്രൻ, മദൻലാൽ, പി.എം. സലിം, മുണ്ടക്കയം സോമൻ, പ്രമോദ്, കുര്യൻ പി.കുര്യൻ, മാത്തുക്കുട്ടി പ്ലാത്താനം, ജേക്കബ് കുര്യാക്കോസ്,ജോർജ് പുളിങ്കാട്, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു.
പദ്ധതി പ്രവർത്തനങ്ങൾ നിർത്തിെവക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് 18ന് ഗാന്ധിപ്രതിമക്ക് മുന്നിൽനിന്ന് കലക്ടറേറ്റിലേക്ക് നടത്തുവാനും നേതൃയോഗം തീരുമാനിച്ചു. സമരം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.