കോട്ടയം: നഗരസഭയുടെ ആധുനിക അറവുശാല എന്നു തുറന്നു പ്രവര്‍ത്തിക്കുമെന്നു വ്യക്തമായ മറുപടി നല്കാന് നഗരസഭ സെക്രട്ടറിക്ക് ഹൈകോടതി നിര്‍ദേശം. നവംബര്‍ നാലിനു മുമ്പ് മറുപടി നല്‍കിയില്ലെങ്കില്‍ നാലിനു സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. നഗരസഭയുടെ അറവുശാല തുറന്നു പ്രവര്‍ത്തിക്കാത്തതിനെതിരെ ഓള് ഇന്ത്യ മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. പതിറ്റാണ്ടുകളുടെ ആലോചനക്കൊടുവില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും നാലു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്ത അറവുശാല ഇതുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല.
അറവുശാല എന്നു തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് 15 ദിവസത്തിനകം വ്യക്തമായ മറുപടി നല്കാന് ജൂണ്‍ 16ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവ് പാലിക്കപ്പെട്ടില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഹൈകോടതിയുടെ അന്ത്യശാസനം. പല ഘട്ടങ്ങളിലായി 3.10 കോടി മുടക്കിയാണ് അറവുശാല നിര്‍മാണം നഗരസഭ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഒരു മൃഗത്തെപ്പോലും അറുക്കാനായില്ല. മാലിന്യം സംസ്കരണ പ്ലാന്റ് ഉള്‍പ്പെടെയുള്ളവയുടെ അഭാവത്താല്‍ പ്ലാന്റ് അടഞ്ഞുകിടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.