കാഞ്ഞിരപ്പള്ളി: റിട്ട. എ.എസ്.ഐയെയും ഭാര്യയെയും തലയ്ക്കടിച്ചു കൊന്ന് മകൻ ജീവനൊടുക്കി. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറയിൽ പൂന്തോട്ടത്തിൽ റിട്ട. എ.എസ്.ഐ സോമനാഥൻ നായർ, ഭാര്യ സരസമ്മ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്തു തന്നെ മകൻ സോമനാഥനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
മൂന്നുദിവസമായി ഇവരെ പുറത്ത് കണ്ടിരുന്നില്ല. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം. അനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.