കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാതയിൽ ചൊവ്വാഴ്ച വീണ്ടും വേഗപരിശോധന നടത്തും. നിലവിൽ 50 കിലോമീറ്ററാണ് പാതയിലെ വേഗം. ഇത് 80 ആക്കി ഉയർത്തുന്നതിെൻറ ഭാഗമായാണ് പരിശോധന. വേഗം വർധിപ്പിക്കാൻ പാത അനുയോജ്യമാണെന്നുകണ്ടാൽ 80 കിലോമീറ്ററിൽ നിജപ്പെടുത്തും. അല്ലെങ്കിൽ 50 കിലോമീറ്ററിൽ തന്നെ താൽക്കാലികമായി തുടരും. കഴിഞ്ഞമാസമാണ് ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്. അതിനു മുന്നോടിയായി റെയിൽവേ സുരക്ഷ കമീഷൻ വേഗപരിശോധന നടത്തിയിരുന്നു.
എന്നാൽ, ഒന്നാംപ്ലാറ്റ്ഫോമിെൻറ പണി നടക്കുന്നതിനാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി 50 കിലോമീറ്ററായി നിജപ്പെടുത്തി. ഒന്നാം പ്ലാറ്റ്ഫോമിെൻറ പണി പൂർത്തിയായതോടെയാണ് റെയിൽവേ നിർമാണ വിഭാഗത്തിെൻറ നേതൃത്വത്തിൽ രണ്ടാമത് വേഗപരിശോധന നടത്തുന്നത്. രണ്ടു ബോഗികളുള്ള എൻജിൻ ഉപയോഗിച്ച് കുറുപ്പന്തറ സ്റ്റേഷനില്‍നിന്ന് ചിങ്ങവനം വരെയാണ് പരിശോധന നടത്തുക. ഇരട്ടപ്പാത കമീഷനിങ്ങിെൻറ ഭാഗമായി റെയിൽവേ സുരക്ഷ കമീഷൻ കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ നാഗമ്പടം മുതല്‍ മുട്ടമ്പലം വരെ പരിശോധന നടത്തിയിരുന്നില്ല. ഇവിടംകൂടി ഉള്‍പ്പെടുത്തിയാകും ഇന്ന് പരിശോധന. 80 കിലോമീറ്റര്‍ വേഗത്തിന് അനുമതി നല്കിയാല് ട്രെയിന്‍ യാത്രസമയം ഗണ്യമായി ലാഭിക്കാനാകും. രണ്ടാമത്തെ പാതയിൽ നിലവിൽ 80-90കിലോമീറ്ററാണ് വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.