അമയന്നൂര്‍: തെര്‍മോക്കോളില്‍ വറചട്ടിയും ഉപ്പേരിയും ഒരുക്കി വിദ്യാർഥി. കോവിഡ് കാലത്ത് ഓണക്കളികളും അത്തപ്പൂക്കളവും ഇല്ലെങ്കിലും വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുകയാണ് ബിനു എന്ന വിദ്യാർഥി. ലോക്ഡൗണ്‍ കാലയളിവില്‍ വ്യത്യസ്തമായ കൗതുക വസ്തുക്കള്‍ നിര്‍മിച്ചിരുന്നു. ഇതുകൂടാതെയാണ് ഉപ്പേരിയും ഗ്യാസ് സ്റ്റൗവും വറചട്ടിയും നിര്‍മിച്ചത്.
തെര്‍മോക്കോള്‍ ഉപയോഗിച്ച് ഒര്‍ജിനിലിനെ വെല്ലുന്ന രീതിയിലാണ് നിര്‍മാണം. മുമ്പ് വീട്ടിലും പറമ്പിലും ഉപയോഗശൂന്യമായി കിടക്കുന്ന പാഴ്വസ്തുക്കളില്‍നിന്ന് മനോഹരമായ നിരവധി കൗതുക വസ്തുക്കളും നിർമിച്ചിട്ടുണ്ട്. ചുമര്‍ചിത്ര രചന, ഭരണിയില്‍ ചുമര്‍ ചിത്രരചന, ചിരട്ട ക്രാഫ്റ്റ്, പെന്‍സില്‍ രചന, പെയിൻറിങ്, പത്രപേപ്പര്‍ ഫോട്ടോ ഫ്രെയിം, ഷര്‍ട്ടിെൻറ കോളര്‍ ഉപയോഗിച്ച് മാസ്‌ക് നിർമാണം, സാന്‍ഡ് വര്‍ക്ക് തുടങ്ങി വിവിധതരത്തിലുള്ള ക്രാഫ്റ്റുകളാണ് ബിനു എന്ന ബി.ടെക് വിദ്യാർഥി ചെയ്യുന്നത്. ബിനു ആര്‍ട്ട് എന്ന പേരില്‍ യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ചിത്രങ്ങളും വരച്ചുനല്‍കുന്നു. അമയന്നൂര്‍ ആനിക്കടവില്‍ പ്രഭാകരെൻറയും വസന്തയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.