കോട്ടയം: കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വോട്ട് അഭ്യര്‍ഥിച്ച് തമിഴിലും ചുവരെഴുത്ത്. പന്നിമറ്റം നിര്‍മിതി കോളനിയിലാണ് തമിഴില്‍ ചുവരെഴുത്ത്.
''നമത് വേട്പാളര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈ അടയാളത്തില്‍ വാക്കളിപ്പീന്'' (നമ്മുടെ സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈ അടയാളത്തില്‍ വോട്ട് ചെയ്യുക) എന്നിങ്ങനെയാണ് ചുവരെഴുത്ത്.
കോട്ടയം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രകടനപത്രികയില്‍ പറയുന്നപോലെ സാധുക്കളെ സഹായിക്കുന്നതിന് എല്ലാ മാസവും 3000 രൂപ പെന്ഷന് നല്‍കുമെന്നും അതിന് ഭാഷ വ്യത്യാസമുണ്ടാകില്ലെന്നും കോട്ടയം യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോട്ടയത്ത് താമസമാക്കിയ തമിഴ് വംശജരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ജനിച്ച്, ജീവിക്കുന്ന എല്ലാവര്ക്കും തുല്യനീതിയും അവകാശവും ഉറപ്പുവരുത്തി പെന്ഷന് നല്‍കും. ഒരു കുടുംബ പശ്ചാത്തലത്തില്‍ എന്ന പോലെയാണ് തമിഴ് വംശജര്‍ കേരളത്തില്‍ ജീവിക്കുന്നത്. അവര്‍ കേരളത്തില്‍ ശക്തമായ സാനിധ്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, നഗരസഭ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍, കൗണ്‍സിലര്‍ ജയകൃഷ്ണന്, റഫീക്ക്, എന്‍.എസ്. ഹരിശ്ചന്ദ്രന്, വി.ടി. സോമന്‍കുട്ടി, ജി. മിഥുന്, എസ്. ആറുമുഖം, പി.ഡി. രാജാമണി, വി.പി. ശിവന്, പി. ഗോവിന്ദരാജ്, ആര്. തിലകന്, ജി. കൃഷ്ണന്, ആര്. രാഹുല്‍, എം. കാളിദാസ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.