തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട നാഷനല്‍ പെര്‍മിറ്റ് ലോറി പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി. പമ്പിൽനിന്ന് ഇന്ധനം നിറച്ച ശേഷം ഇറങ്ങുകയായിരുന്ന കാറിൽ ഇടിച്ചശേഷമായിരുന്നു പമ്പിലേക്ക് ഇടുച്ചു കയറിയത്. ലോറി പമ്പിനുള്ളിലേക്ക് പാഞ്ഞ് കയറാതെ ഡിവൈഡറിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെ കടുത്തുരുത്തി-തലയോലപ്പറമ്പ് റോഡില്‍ ഇല്ലിത്തൊണ്ടിനു സമീപമുള്ള പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം.
പുണെയിലേക്ക് പാക്കിങ് കേയ്സിനായുള്ള തടിയുമായി പോകുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്. പമ്പില്‍നിന്ന് ഡീസൽ നിറച്ചശേഷം പാലായിലേക്ക് പോകാൻ റോഡിലേക്ക് ഇറങ്ങുകയായിരുന്ന വൈക്കം സ്വദേശികള്‍ സഞ്ചരിച്ച കാറിന്റെ മുന്‍വശം ഇടിച്ചു തകര്‍ത്തശേഷം ലോറി പമ്പിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. സംഭവംകണ്ട പമ്പ് ജീവനക്കാര്‍ സുരക്ഷാ ഉപകരണമായ ഫയർ എക്സിറ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് അപകട സമയത്തുണ്ടായ തീപ്പൊരി അണച്ചത് വന്‍അപകടം ഒഴിവാക്കി. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം തകര്‍ന്നു.
ഇരുവാഹനങ്ങളിലെയും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് തലയോലപ്പറമ്പ്-ഏറ്റുമാനൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.