കുറവിലങ്ങാട്: സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ മലയാളി നേഴ്സ് കോട്ടയം കുറവിലങ്ങാട് വയലാ ഇടച്ചേരിതടത്തിൽ ഫിലിപ്പ് - ലീലാമ്മ ദമ്പതികളുടെ മകൾ ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരുടെ മുതദേഹം ഞായറാഴ്ച നാട്ടിൽ എത്തിക്കും. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം കുടുംബാഗങ്ങൾ ഏറ്റുവാങ്ങും.
ഷിൻസിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 7 മണിയോടെ ഭർത്താവ് കോട്ടയം കുഴിമറ്റം പാച്ചിറ തോപ്പിൽ ബിജോ കുര്യെൻറ വീട്ടിൽ പൊതുദർശനത്തിന്െവക്കും. തുടർന്ന് 10.30 ഓടെ കുറവിലങ്ങാട് വയലായിലെ ഇടച്ചേരി തടത്തിൽ വീട്ടിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ വയലാ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭർത്താവിനൊപ്പം പുതിയ ആശുപത്രിയിൽ ജോലി ചെയ്ത് തുടങ്ങാനിരിക്കെ ആയിരുന്നു ഷിൻസിയുടെ മരണം.
അൽ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നേഴ്സുമാരാണ് അപകടത്തിൽ പെട്ടത്. അഞ്ചുപേർ യാത്ര ചെയ്ത കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. നാല് സ്ത്രീകളും വാഹനമോടിച്ചിരുന്ന പുരുഷനുമാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഭർത്താവ് ബിജോ കുര്യൻ ബഹറൈനിൽ നേഴ്സാണ്. ഇതുവരെ ജോലി ചെയ്ത നർജാനിലെ ആശുപത്രിയിൽനിന്നും ജോലി ഉപേക്ഷിച്ച് ബഹ്ൈറനിലെ ഭർത്താവിെൻറയടുത്തേക്ക് ഇന്ന് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിൻസി. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 4 മാസം കഴിഞ്ഞതെയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.