ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റൂട്ടിലെ ആനിയിളപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വൈക്കം സ്വദേശി രൂപേഷിന്റെ ടാറ്റ പഞ്ച് കാറാണ് കത്തിയത്. ബോണറ്റ് ഭാഗത്തുനിന്നും തീ ഉയർന്ന ഉടൻ തന്നെ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.
ടീം നന്മകൂട്ടം പ്രവർത്തകനായ ശിഹാബ് മുള്ളൻമടക്കൽ ഇവരുടെ വാഹനത്തെ മറികടക്കുമ്പോൾ തീ പടരുന്നതായി കണ്ടു. പെട്ടെന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ട അദ്ദേഹം സ്വന്തം വണ്ടിയിലുണ്ടായിരുന്ന ബക്കറ്റ് എടുത്ത് തൊട്ടടുത്ത തോട്ടിൽനിന്ന് വെള്ളംകോരിയൊഴിച്ച് തീ അണക്കുകയായിരുന്നു.
നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പിന്നീട് ഈരാറ്റുപേട്ടയിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീ പൂർണമായി അണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.ആർ. വിനോദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആനന്ദ് രാജു, ശ്രീജിത്, വിഷ്ണു എം.ജെ, നിബിൻ സേവ്യർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.