പാലാ: ഹോട്ടല്‍ തല്ലിത്തകര്‍ത്ത ജീവനക്കാരനെ പിടികൂടിയ െപാലീസ് പുലിവാല് പിടിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ മുത്തോലിയില്‍ പ്രവര്‍ത്തിക്കുന്ന കൈലാസ് ഹോട്ടലിലാണ് സംഭവം നടന്നത്.
രണ്ട് ദിവസം മുമ്പ് ജോലിക്കെത്തിയ പത്തനംതിട്ട അയിരൂര്‍ സ്വദേശി കാനത്തില്‍ ഹരിലാല്‍ (48) കൂലി കിട്ടിയില്ലെന്ന് ആരോപിച്ച് ഹോട്ടലിെൻറ ചില്ലുകളും പാത്രങ്ങളും തല്ലിത്തകര്‍ത്തു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലാ എസ്.ഐ ഷാജി സ്ഥലത്തെത്തി. അക്രമാസക്തനായ ഹരിലാലിനെ പിടികൂടി പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെ ഇയാൾ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. കൈക്ക് മുറിവേറ്റിരുന്ന ഇയാള്‍ നിരവധി അസ്വസ്ഥതകള്‍ പറഞ്ഞതോടെ ഡോക്ടര്‍ വിവിധ പരിശോധനകള്‍ കുറിച്ചു.
5000ൽ ഏറെ രൂപയുടെ പരിശോധയായതോടെ പൊലീസ് പുലിവാല് പിടിച്ച സ്ഥിതിയിലായി. പരസ്പരവിരുദ്ധമായി പെരുമാറുന്ന ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും സംശയിക്കുന്നുണ്ട്.
പരിശോധനകള്‍ ഒഴിവാക്കിയാല്‍ പിന്നീട് പ്രശ്നമാകുമെന്നാണ് ഉപദേശം ലഭിച്ചതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി ഇവർ തലയൂരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.