കോട്ടയം: മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ ജില്ലയിലെ രാഷ്ട്രീയ നേതാവിെൻറ ബന്ധുവാണെന്ന് പറഞ്ഞ് കാർഡിയോളജി പേവാർഡിൽ താമസിപ്പിച്ച സുരക്ഷ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ആർപ്പൂക്കര സ്വദേശിയായ ജീവനക്കാരനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
പോസ്റ്റ് സർജറി വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് കാർഡിയോളജി വിഭാഗത്തിലെ രോഗിയുടെ ബന്ധുവാണെന്ന വ്യാജേന പേവാർഡ് സംഘടിപ്പിച്ചുകൊടുത്തത്. ഇവരുടെ സ്റ്റേ പാസ് മറ്റൊരു സുരക്ഷ ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായത്.
അന്വേഷിച്ചപ്പോൾ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാവിെൻറ ബന്ധുവാണ് രോഗിയെന്ന് സുരക്ഷ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാഷ്ട്രീയ നേതാവിെൻറ ബന്ധുവല്ലെന്ന് ബോധ്യപ്പെട്ടു. ഒരു മാസം മുമ്പ് വിദ്യാർഥിനിക്ക് മിഠായിക്കൊപ്പം ഇയാളുടെ ഫോൺ നമ്പർ കൂടി നൽകിയ സംഭവത്തിൽ, വിദ്യാർഥികൾ കൂട്ടമായെത്തി ഇയാളെ താക്കീത് ചെയ്തിരുന്നു. ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ ഉള്ളതിനാൽ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.