ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൊബൈൽ ഫോൺ കലുങ്കിനടിയിൽ. ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. സംക്രാന്തി കൂട്ടുങ്കൽപറമ്പിൽ ശ്രീകുമാറാണ് (62) മരിച്ചത്.
ഏപ്രിൽ 28നാണ് അത്യാഹിത വിഭാഗം കെട്ടിടത്തിലെ നാലാംനിലയിലുള്ള കോവിഡ് വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഈ വാർഡിൽ രോഗിയുടെ ബന്ധുക്കൾക്ക് പ്രവേശനമില്ലാത്തതിനാൽ രോഗികൾക്ക് ഫോൺ അനുവദിക്കാറുണ്ട്. രണ്ടാഴ്ച പിന്നിട്ടപ്പോൾ ശ്രീകുമാറിെൻറ ആരോഗ്യനില മോശമാകുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ഇദ്ദേഹം ഉപയോഗിച്ചിരുന്ന 13,000 രൂപ വിലയുള്ള സ്മാർട്ട് ഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിലാരോ വാങ്ങിെവച്ചു. 17ന് ശ്രീകുമാർ മരിച്ചു. 18ന് രാവിലെയാണ് ബന്ധുക്കൾ ഫോൺ അന്വേഷിക്കുന്നത്. വാർഡിലേക്ക് വിളിച്ചപ്പോൾ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഫോണിലേക്ക് വിളിച്ചപ്പോൾ കളഞ്ഞുകിട്ടിയതാണെന്ന് മറുപടി ലഭിച്ചു. കലുങ്കിെൻറ തോട്ടിൽ ചളിയിൽ പുതഞ്ഞാണ് കിടന്നിരുന്നതെന്നും ഇവർ അറിയിച്ചു. വീട്ടിൽ വരാമെങ്കിൽ മടക്കിനൽകാമെന്ന് പറഞ്ഞതനുസരിച്ച് ശ്രീകുമാറിെൻറ ബന്ധുക്കൾ ഈ വീട്ടിലെത്തി ഫോൺ കൈപ്പറ്റിയശേഷം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.