പാമ്പാടി: പത്രം ഏജന്റായ മധ്യവയസ്കനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുതുപ്പള്ളി പൊങ്ങൻപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ദീപു എം. പ്രദീപ് (19), മുട്ടമ്പലം ഇറഞ്ഞാൽ ഭാഗത്ത് കൊച്ചു പറമ്പിൽ വീട്ടിൽ എ.കെ. അനൂപ് (20) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘംചേർന്ന് കഴിഞ്ഞദിവസം പുലർച്ച പത്രം എടുക്കാൻ മീനടം ഭാഗത്തുനിന്ന് വെട്ടത്ത് കവല ഭാഗത്തേക്ക് പോവുകയായിരുന്ന പത്രം ഏജന്റായ മധ്യവയസ്കന്റെ സ്കൂട്ടർ തടഞ്ഞുനിർത്തി, കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പോക്കറ്റിൽ ഉണ്ടായിരുന്ന പണം പിടിച്ചുപറിച്ചു കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. പ്രതികളിൽ ഒരാളായ ദീപു എം. പ്രദീപിനെതിരെ കോട്ടയം ഈസ്റ്റ്, കുമരകം, വാകത്താനം, മണർകാട്, അയർക്കുന്നം എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ചങ്ങനാശ്ശേരി: വാറന്റ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ചേർത്തല പാണാവള്ളി കിഴക്കേവേലിക്കകത്ത് കെ.എസ്. സനിലിനെയാണ് (39) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല പൂച്ചാക്കൽ സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാൾ കോടതിയിൽനിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ചങ്ങനാശ്ശേരി പൊലീസിന്റെ നൈറ്റ് പെട്രോളിങ്ങിനിടയിലാണ് പിടിയിലായത്.
പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി എസ്.ഐ ജയകൃഷ്ണൻ, രാജ്മോഹൻ, സി.പി.ഒമാരായ അനീഷ് കുമാർ, മോബിഷ്, കുര്യാക്കോസ് എബ്രഹാം, സജീഷ് എന്നിവരാണ് പിടികൂടിയത്.
ഈരാറ്റുപേട്ട: കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ ഷെയ്ക്ക് ഖാദറിനെയാണ് (22) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ട പെരുനിലം ഭാഗത്തുവെച്ച് ഇയാളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. വിൽപനക്കായാണ് ഇയാൾ കൈയിൽ കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈരാറ്റുപേട്ട എസ്.ഐ വി.വി. വിഷ്ണു, ഷാബുമോൻ ജോസഫ്, സി.പി.ഒമാരായ പ്രദീപ് എം. ഗോപാൽ, ബി. രഞ്ജിത്കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.