കടുത്തുരുത്തി: വിവാദ വ്യവസായിയുടെ വീട്ടില്‍ യു.ഡി.എഫ് കണ്വെന്ഷന്. കെ.പി.സി.സി പ്രസിഡൻറും ഡി.സി.സി പ്രസിഡൻറും പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. മാഞ്ഞൂര്‍ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പും എം.എല്‍.എമാരായ കെ.സി. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റ് നേതാക്കളും വിവാദം ഭയന്ന് പങ്കെടുക്കാതിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറിനായിരുന്നു കുറുപ്പന്തറ ടൗണിനു സമീപമുള്ള വ്യവസായിയുടെ വീട്ടില്‍ യു.ഡി.എഫ് മണ്ഡലം നേതൃത്വം തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചത്.
കെ.പി.സി.സി പ്രസിഡൻറ് പങ്കെടുക്കുമെന്നതിനാല്‍ വിപുലമായ ഒരുക്കങ്ങളും നടത്തിയിരുന്നു. കശുവണ്ടി വികസന കോര്പറേഷന് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.ടി.യു.സി നേതാവിനൊപ്പം കശുവണ്ടി ഇറക്കുമതി കേസില്‍ ഉള്‍പ്പെട്ട വ്യവസായിയുടെ വീട്ടിലായിരുന്നു കണ്വെന്ഷന്.
കെ.പി.സി.സി പ്രസിഡൻറ് കണ്‍വെന്‍ഷനില്‍ പങ്കെടുത്താല്‍ അത് വിവാദം ആകുമെന്ന് ചില നേതാക്കള്‍ കെ.പി.സി.സി പ്രസിഡൻറിനെ അറിയിക്കുകയായിരുന്നു. ഇതോടെ മുല്ലപ്പള്ളിയും മറ്റ് നേതാക്കളും പിന്മാറി. പിന്നീട് മോന്‍സ് ജോസഫ് എം.എല്‍.എ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. എന്നാൽ, കണ്വെന്ഷന് പൊളിക്കാന്‍ സീറ്റ് ലഭിക്കാതിരുന്ന ചില ഗ്രൂപ് നേതാക്കള്‍ ഇടപെടുകയായിരുന്നുവെന്നും അരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.