േകാട്ടയം: ജില്ലയിൽ 2016 മായി താരതമ്യം ചെയ്യുേമ്പാൾ യു.ഡി.എഫിന് കുറഞ്ഞത് 24,964 വോട്ട്. 4,99,784 വോട്ടാണ് 2016ൽ യു.ഡി.എഫ് നേടിയത്. എന്നാൽ, 2021ൽ ഇത് 4,75,090 ആയി കുറഞ്ഞു. ജില്ലയില്‍ പാലായിലും വൈക്കത്തും മാത്രമാണ് 2016ലേതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടാനായത്. പാലായില്‍ മാത്രമാണ് വലിയ വിജയം ചൂണ്ടിക്കാട്ടാനുള്ളത്.
പുതുപ്പള്ളിയിലും കോട്ടയത്തും മുതിർന്ന നേതാക്കളുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവ് സംഭവിച്ചത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ജില്ലയിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിയ മോൻസ് ജോസഫ് ഇത്തവണ പിന്നിൽ പോയി. വോട്ടു കുറഞ്ഞതിെൻറ പേരില്‍ യു.ഡി.എഫിൽ അസ്വാരസ്യങ്ങള്‍ തുടങ്ങി.
ഇതിെൻറ പേരിൽ സംഘടനാതലത്തിലും മാറ്റം വരുമെന്നാണ് സൂചന. പാലായില്‍ 10,920 വോട്ടിെൻറയും വൈക്കത്ത് 4853 വോട്ടിെൻറയും വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍, വൈക്കത്തെ വോട്ട് വര്‍ധന വിജയത്തിലെത്തിക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞില്ല. ഏറ്റവും വലിയ കുറവ് കടുത്തുരുത്തി മണ്ഡലത്തിലാണ്- 14,127 വോട്ടിെൻറ കുറവ്.
എല്‍.ഡി.എഫിന് എല്ലാ മണ്ഡലത്തിലും വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി. 44,326 വോട്ട് ആണ് ഇത്തവണ വർധിച്ചത്. 2016 ൽ 4,06,315 വോട്ട് നേടിയ സ്ഥാനത്ത് ഇത്തവണ വോട്ട് 4,50,641 ആയി വർധിച്ചു. പൂഞ്ഞാര്‍ മണ്ഡലത്തിലാണ് എല്‍.ഡി.എഫ് വലിയ നേട്ടം കൈവരിച്ചത്. ഇവിടെ 36,398 വോട്ട് 2016ലേതിനേക്കാള്‍ അധികമായി നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. വോട്ട് വര്‍ധനയില്‍ ഏറ്റവും പിന്നില്‍ പാലായാണ്. ഇവിടെ 245 വോട്ടുകള്‍ മാത്രം വര്‍ധിപ്പിക്കാനേ മുന്നണിക്ക് കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.