വൈക്കത്തെ ജനം ദീർഘകാലമായി കാത്തിരുന്ന പല പദ്ധതികളും കിഫ്ബിയിലൂടെ യാഥാർഥ്യമാവുകയാണെന്ന് സി.കെ. ആശ എം.എൽ.എ. മൂവാറ്റുപുഴയാറിനോട് ചേർന്നുകിടക്കുന്ന ഗ്രാമീണരെ പുറംലോകവുവായി ബന്ധപ്പെടുത്താൻ വിവിധ പാലങ്ങൾക്ക് കിഫ്ബിയിലൂടെ പണം അനുവദിച്ചു.
വൈക്കം-വെച്ചൂർ റോഡിെൻറ സ്ഥലമെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ നടപടിവരെ എത്തി. വൈക്കം-വെച്ചൂർ റോഡിൽ 100 വർഷം പിന്നിട്ട അഞ്ചുമന പാലം ഉൾെപ്പടെ പൊളിച്ചുപണിയാനുള്ള തുകയും ഇതിൽ ഉൾപ്പെടും. വികസനവിപ്ലവത്തിനാണ് കിഫ്ബി വൈക്കത്ത് തുടക്കമിട്ടിരുന്നത്. ചെമ്പ്-മറവൻതുരുത്ത് പഞ്ചായത്തുകളെ ബന്ധിച്ച് മുവാറ്റുപുഴയാറിനുകുറുകെ ഒരുപാലം നിർമിക്കണമെന്ന ആവശ്യം ചുവപ്പുനാടയിൽ ഉറങ്ങുകയായിരുന്നു. ഇപ്പോൾ ഇതിനുള്ള നടപടി അന്തിമഘട്ടത്തിലെത്തി. താലൂക്കിെൻറ സമഗ്ര വികസനത്തിന് ശിലപാകാൻ കഴിഞ്ഞതായും എം.എൽ.എ പറഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.