പോക്സോ കേസിൽ യുവാവ്​ അറസ്​റ്റിൽ

വൈ​ക്കം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചു ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ യുവാവിനെ വൈ​ക്കം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

പാ​ല​ക്കാ​ട് വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി രാ​ജേ​ഷാ​ണ് (21)പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഫേ​സ്​​ബു​ക്കി​ലൂ​ടെ കൗ​മാ​ര​ക്കാ​രി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ യു​വാ​വ് വൈ​ക്ക​ത്തെ കാ​യ​ലോ​ര ബീ​ച്ചി​ൽ വ​ന്ന് പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പം ശ​ക്ത​മാ​ക്കി. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ വ​യോ​ധി​ക​യാ​യ ബ​ന്ധു ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​പോ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന്​ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​യാ​ക്കി​യ ശേ​ഷം ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​ര​മ​റി​ഞ്ഞ​ത്.

ഫേ​സ്​​ബു​ക്കി​ലെ അ​ടു​പ്പെ​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക്കൊ​പ്പം ക​ഴി​ഞ്ഞ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കെ​തി​രെ​യും പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കും.

Tags:    
News Summary - Youth arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.